city-gold-ad-for-blogger

കഴുത്തിലെ മുഴനീക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 21/04/2015) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴുത്തിലെ മുഴനീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. കുറ്റിക്കോല്‍ വള്ളിവളപ്പ് ഹൗസിലെ ബി. ഗംഗാധരന്റെ ഭാര്യ ലക്ഷ്മി (47)യാണ് മരിച്ചത്.

തൊഴിലുറപ്പ് തൊഴിലാളിയും ബീഡിത്തൊഴിലാളിയുമാണ് ലക്ഷ്മി. തിങ്കളാഴ്ച രാവിലെയാണ് ലക്ഷ്മിയെ കഴുത്തിലെ മുഴ നീക്കുന്നതിനായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു ശസ്ത്രക്രിയ നടത്തിയത്. അരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ലക്ഷ്മിയെ മറ്റൊരു ബെഡ്ഡിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഭര്‍ത്താവിനെ കാണിച്ചിരുന്നുവെങ്കിലും ബോധമുണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് വൈകുന്നേരം നാല് മണിയോടെ നാട്ടിലേക്ക് പോയിരുന്നു. ഭര്‍തൃ സഹോദരി ദാക്ഷായണിയും പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഏകമകന്‍ ഹരികൃഷ്ണനുമാണ് ആശുപത്രിയിലുണ്ടായിരുന്നത്.

വൈകിട്ട് അഞ്ച് മണിവരെ ലക്ഷ്മിയെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. അഞ്ച് മണിയോടെ കൂടുതല്‍ ഡോക്ടര്‍മാരെത്തി ലക്ഷ്മിയെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ഭാര്യയുടെ നില ഗുരുതരമാണെന്ന് ആശുപത്രിയില്‍ നിന്നും വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവും ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് രാത്രി എട്ട് മണിയോടെയാണ് ലക്ഷ്മി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്.

ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. തോമസാണ് ലക്ഷ്മിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. അനസ്‌തേഷ്യാ വിദഗ്ധന്‍ ഡോ. വെങ്കിടഗിരിയാണ് അനസ്‌തേഷ്യ നല്‍കിയത്. നാഡീമിടിപ്പ് കുറഞ്ഞുവന്ന് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചത്.

മരണത്തില്‍ സംശയം പ്രകടിപ്പിച്ച ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുമെന്ന് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

പരേതനായ മുല്ലച്ചേരി കൃഷ്ണന്‍ നായര്‍ - പി. പൊന്നമ്മ ദമ്പതികളുടെ മകളാണ് മരിച്ച ലക്ഷ്മി. സഹോദരങ്ങള്‍: നാരായണി, മാധവന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കഴുത്തിലെ മുഴനീക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു


Keywords : Kasaragod, Kerala, General-hospital, Death, Obituary, Husband, Lakshmi, Woman dies after surgery.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia