വെള്ളം കോരുന്നതിനിടെ യുവതി കിണറ്റില്‍ വീണ് മരിച്ചു
Aug 11, 2016, 10:30 IST
മുന്നാട്: (www.kasargodvartha.com 11/08/2016) വെള്ളമെടുക്കുന്നതിനെ കിണറില്‍ കാല്‍വഴുതി വീണ യുവതി കല്ലില്‍ തലയിടിച്ച് ദാരുണമായി മരിച്ചു. മുന്നാട്ടെ പരേതനായ ആണ്ടി - നന്ദിനി ദമ്പതികളുടെ മകള്‍ ആശ(27)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കിണറില്‍ വെള്ളമെടുക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. കിണറിനകത്തെ പാറക്കല്ലില്‍ തലയിടിച്ചതിനെ തുടര്‍ന്ന് രക്തംവാര്‍ന്നാണ് ആശ മരിച്ചത്. വെള്ളമെടുക്കാന്‍ പോയ ആശ തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് യുവതിയെ കിണറിനകത്ത് കണ്ടെത്തിയത്.
വിവരമറിഞ്ഞ് കുറ്റിക്കോലില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി ആശയെ കിണറില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. അവിവാഹിതയാണ് മരണപ്പെട്ട ആശ. രണ്ട് സഹോദരിമാരുണ്ട്. ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords : Munnad, Death, Women, Well, Fire force, Obituary, Aasha.