ട്രെയിനില്‍ ബന്ധുവിന് പ്രസാദം നല്‍കി ഇറങ്ങുന്നതിനിടെ യുവതി തെറിച്ച് വീണ് മരിച്ചു
May 16, 2016, 11:35 IST
ചെറുവത്തൂര്‍: (www.kasargodvartha.com 16/05/2016) ട്രെയിനില്‍ ബന്ധുവിന് പ്രസാദം കൊടുക്കാന്‍ കയറിയ യുവതി തെറിച്ച് വീണ് മരിച്ചു. ചെറുവത്തൂര്‍ മുണ്ടംകണ്ടത്തെ ഓട്ടോ ഡ്രൈവര്‍ സതീശന്റെ ഭാര്യ ശ്രീന (28) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
ശ്രീനയുടെ ഭര്‍ത്താവ് സതീശന്‍ ശബരിമലയ്ക്ക് പോയിരുന്നു. ഇതിന്റെ പ്രസാദം ട്രെയിനില്‍ പോവുകയായിരുന്ന ബന്ധുവിന് കൊടുക്കാനായി കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. പ്രസാദം കൊടുത്ത് ഇറങ്ങുന്നതിനിടെ ട്രെയിന്‍വിട്ടപ്പോഴാണ് തെറിച്ച് വീണത്.
ഉടന്‍തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കുശേഷം മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പള്ളയ്ക്കും കൈകാലുകള്‍ക്കുമാണ് സാരമായി പരിക്കേറ്റത്.
Keywords: Cheruvathur, Train, Accident, Obituary, Kerala, Kasaragod, Woman dies after falling from train.