പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
Jan 20, 2016, 15:06 IST
പൈക്ക: (www.kasargodvartha.com 20/01/2016) പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. പൈക്ക ബാലടുക്കയിലെ അഷ്‌റഫ് - സാറ ദമ്പതികളുടെ മകളും അഡൂര്‍ കൊട്ടിയാടി
പള്ളത്തൂരിലെ അബ്ദുര്‍ റസാഖിന്റെ ഭാര്യയുമായ ആഇശത്ത് റിസ്‌വാന (19) ആണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് റിസ്‌വാന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞൂല്‍ പ്രസവമായിരുന്നു. പ്രസവ ശേഷം റിസ്്‌വാനയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടതുകാരണം മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചു. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ഡോക്ടര്‍ യൂസഫ് കുമ്പളയുടെ നേതൃത്വത്തില്‍ റിസ്‌വാനയെ പരിശോധിച്ചെങ്കിലും ശ്വാസം ഏതാണ്ട് നിലച്ചതായും രക്ഷിക്കാന്‍ മാര്‍ഗമില്ലെന്നും അറിയിക്കുകയായിരുന്നു. പിന്നീട് മരണം സംഭവിച്ചു.
റിസ് വാനയുടെ കുഞ്ഞ് പൈക്ക ബാലടുക്കത്തെ സ്വന്തം വീട്ടില്‍ ബന്ധുക്കളുടെ പരിചരണയിലാണ്. ബാലടുക്കത്തെ വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ട് അഞ്ച് മണിയോടെ പൈക്ക ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. സഹോദരങ്ങള്‍: റൈഹാന, റസ്മീന.

Keywords: Paika, kasaragod, Kerala, Death, Obituary, Woman, Woman dies after delivery .