വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ കോള്‍ സെന്റര്‍ ജീവനക്കാരി ആശുപത്രിയില്‍ മരിച്ചു
Dec 9, 2017, 16:04 IST
പെര്‍ള: (www.kasargodvartha.com 09.12.2017) വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോള്‍ സെന്റര്‍ ജീവനക്കാരി ആശുപത്രിയില്‍ മരിച്ചു. പെര്‍ള സ്വര്‍ഗ ബദിരക്കാട്ടെ ചന്തു- യമുന ദമ്പതികളുടെ മകള്‍ രാജീവി (19)യാണ് പുത്തൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്. മംഗളൂരുവിലെ ഐഡിയാ കോള്‍ സെന്ററിലെ ജോലിക്കാരിയാണ്.
ബുധനാഴ്ച ലീവെടുത്ത് നാട്ടിലെത്തിയ രാജിവിയെ വെള്ളിയാഴ്ച രാവിലെയാണ് വീടിന് സമീപത്തെ പറമ്പില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. എന്നാല്‍ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൂന്നു മാസമായി രാജീവി കോള്‍ സെന്ററില്‍ ജോലിക്കാരിയാണ്.
സഹോദരങ്ങള്‍: രാജേഷ്, രമ്യ. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് ആശുപത്രിയിലെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Perla, Death, Obituary, hospital, Treatment, Woman dies after consuming poison