Obituary | ശക്തമായ കാറ്റിലും മഴയിലും തെങ്ങ് പൊട്ടി ദേഹത്ത് വീണ് ഗുരുതര പരുക്കേറ്റ വീട്ടമ്മ മരിച്ചു
Updated: May 31, 2024, 21:05 IST
കോഴിക്കോട് മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ചെറുവത്തൂർ: (KasaragodVartha) ശക്തമായ കാറ്റിലും മഴയിലും തെങ്ങ് പൊട്ടി ദേഹത്ത് വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉദിനൂർ മാച്ചിക്കാട് പയനി ഹൗസിലെ ജനാർധനന്റെ ഭാര്യ ശകുന്തള (46) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 22നാണ് അപകടം സംഭവിച്ചത്.
തൃക്കരിപ്പൂർ ചാവേലക്കൊവ്വലിൽ നിർമാണ ജോലിക്കിടെ തെങ്ങ് പൊട്ടി ദേഹത്ത് വീഴുകയായിരുന്നു. പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ മരണപ്പെട്ടത്. മക്കൾ: ശ്രുതി, സുജിന. മരുമകൻ: പ്രജിഷ്. സഹോദരങ്ങൾ: രാജൻ, നളിനി.