Tragedy | ഭര്‍ത്താവിൻ്റെ കൺമുന്നിൽ വെച്ച് ബൈക് ഇടിച്ച് പരുക്കേറ്റ യുവതി മരിച്ചു
സെക്യൂരിറ്റി ജീവനക്കാരനായ അഭിലാഷ് ജോലി കഴിഞ്ഞ് ഭാര്യയുമായി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ യുവതിയെ ഇതുവഴിവന്ന ബൈകിടിച്ച് വീഴ്ത്തുകയായിരുന്നു
ബേക്കൽ: (KasargodVartha) ഭര്‍ത്താവിൻ്റെ കൺമുന്നിൽ വെച്ച് ബൈകിടിച്ച് പരുക്കേറ്റ യുവതി മരിച്ചു. ചിത്താരി മുക്കൂട്ട് നാട്ടാങ്കല്ലിലെ അഭിലാഷിന്റെ ഭാര്യ രാവണേശ്വരത്തെ ചിത്ര (40) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് രാത്രി 11.40 മണിയോടെ മഡിയനിലാണ് അപകടം നടന്നത്.
സെക്യൂരിറ്റി ജീവനക്കാരനായ അഭിലാഷ് ജോലി കഴിഞ്ഞ് ഭാര്യയുമായി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ യുവതിയെ ഇതുവഴിവന്ന ബൈകിടിച്ച് വീഴ്ത്തുകയായിരുന്നു. അഭിലാഷിനും പരിക്കേറ്റിരുന്നു. യുവതിയുടെ പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. രാവണേശ്വരത്തെ പരേതനായ അപ്പു - ജാനകി ദമ്പതികളുടെ മകളാണ്. മക്കള്‍: ആദര്‍ശ്, ഭരത് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങള്‍: ശാരദ, കമലാക്ഷി, നാരായണി, രാജേഷ്, പരേതയായ ബേബി.