city-gold-ad-for-blogger

Tragedy | ഹൈദരാബാദില്‍ 'പുഷ്പ-2' പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു; ഒരു കുട്ടി ഉള്‍പ്പെടെ 2 പേര്‍ക്ക് ഗുരുതര പരുക്ക്

Woman Died, child injured in stampede during ‘Pushpa-2’ screening in Hyderabad
Photo Credit: X/Ranjithkumar

● ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം.
● ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ പൊലീസ് ലാത്തിവീശി. 
● ബെംഗളൂറില്‍ സ്‌ക്രീനിന് സമീപത്ത് തീപ്പന്തം കത്തിച്ച 4 പേര്‍ പിടിയില്‍.

ഹൈദരാബാദ്: (KasargodVartha) അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ 2' സിനിമയുടെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ മരിച്ചു. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനിയായ രേവതി (39) ആണ് മരിച്ചത്. ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം. 

ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പം പ്രീമിയര്‍ ഷോ കാണാന്‍ എത്തിയതായിരുന്നു രേവതി. തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകള്‍ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. രേവതിയുടെ ഭര്‍ത്താവും മക്കളും അപകടത്തില്‍പ്പെട്ടു. ഇവര്‍ ചികിത്സയിലാണ്.

രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയറ്ററിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശിയതോടെ ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് അപകടത്തില്‍ കലാശിച്ചത്. 

അതേസമയം, ബെംഗളൂറില്‍ പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ഉര്‍വശി തീയറ്ററില്‍ രാത്രി ഷോയ്ക്കിടെയാണ് സംഭവം നടന്നത്. സിനിമ കാണാന്‍ എത്തിയവര്‍ സ്‌ക്രീനിന് സമീപത്ത് തീപ്പന്തം കത്തിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുഷ്പ 2ന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ലോകമാകെ 12,000 സ്‌ക്രീനുകളിലാണ് റിലീസ്. കേരളത്തില്‍ 500 ലേറെ സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ 250 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പുഷ്പ 3 വരുമെന്ന് കഴിഞ്ഞ ദിവസം സുകുമാര്‍ അറിയിച്ചിരുന്നു.

#Pushpa2 #AlluArjun #Hyderabad #stampede #movie #tragedy #Bollywood #Tollywood #fanfrenzy


 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia