ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ തോട്ടില്‍ വീണുമരിച്ചു
Jun 1, 2018, 08:34 IST
മുള്ളേരിയ: (www.kasargodvartha.com 01.06.2018) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ തോട്ടില്‍ വീണുമരിച്ചു. ബെള്ളൂര്‍ നെട്ടണിഗെ നാക്കൂരിലെ പക്കീരന്റെ ഭാര്യ ബൈലു (73) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് സംഭവം. കൂലിപ്പണിക്കാരിയായ ബൈലു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീടിന് സമീപത്തുള്ള തോട്ടിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെ 150 മീറ്റര്‍ അകലെയാണ് ബൈലുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. കൊറഗപ്പ ഏക മകനാണ്. മരുമകള്‍: ലളിത. സഹോദരങ്ങള്‍: ഗുള്ളി, സുനിത, പാത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mulleria, Death, Obituary, Woman died after falls to canal
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Mulleria, Death, Obituary, Woman died after falls to canal
< !- START disable copy paste -->