പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
Jul 12, 2012, 11:46 IST
ഒരാഴ്ച മുമ്പ് കാസര്‍കോട് ഉമാ നേഴ്‌സിംഗ് ഹോമിലാണ് ബള്‍ക്കീസിനെ പ്രസവ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിനെ പുറത്തെടുത്തിരുന്നു. പിറ്റേ ദിവസം യുവതിക്ക് കാഴ്ച ശക്തി നഷ്ട പെടാന്‍ തുടങ്ങുകയും, വിറയല്‍ ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് കുത്തിവെച്ചിരുന്നു.പിന്നീട് ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ മാറ്റുകയായിരുന്നു.
ആശുപത്രിയില്‍ യുവതിയെ പരിശോധിച്ച ഡോക്ടര്‍ ബള്‍ക്കീസിന്റെ രണ്ട് വൃക്കകളും തകരാറിലാണെന്നും ഡയാലിസിസ് നടത്തണമെന്നും നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് തവണ ഡയാലിസിസ് നടത്തിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ബള്‍ക്കീസ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മരിച്ചത്.
ചൂരിയിലെ സുലൈമാനാണ് ഭര്‍ത്താവ്. ബള്‍ക്കീസ് ആശുപത്രിയിലായ വിവരമറിഞ്ഞ് ഗള്‍ഫിലായിരുന്ന സുലൈമാന്‍ നാട്ടിലെത്തിയിരുന്നു. ഡയാലിസിസിന് മുമ്പ് ഭര്‍ത്താവിനോടും ബന്ധുക്കളോടും ബള്‍ക്കീസ് സംസാരിക്കുകയും കുഞ്ഞിന് പേരിടുന്ന കാര്യം അന്വേഷിക്കുകയും ചെയ്തിരുന്നു. മംഗലാപുരം ആശുപത്രിയില്‍ നിന്നും മൃതദേഹം ചൂരിയിലെ ഭര്‍തൃവീട്ടിലെത്തിക്കുകയും പിന്നീട് മാലിക് ദീനാര്‍ ജുമസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ ഖബറടക്കുകയും ചെയ്തു. ബള്‍ക്കീസിന് സൈമ(ഏഴ്) എന്ന മകള്‍ കൂടിയുണ്ട്.
കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചപ്പോള്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാണെന്നോ മറ്റോ അറിയിച്ചിരുന്നില്ലെന്നും വേണ്ടത്ര സൗകര്യമില്ലാത്ത ആശുപത്രിയില്‍ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത് അനാസ്ഥയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സഹോദരങ്ങള്‍: ശംസു, ബഷീര്‍, സെമീര്‍(മൂന്നു പേരും ബാംഗ്ലൂര്‍), നഫീസ, ഷമീമ.
Keywords: Kasaragod, Woman, Delivery, Obituary, Balkees