പ്രസവത്തെ തുടര്‍ന്ന് യുവതി മരണപ്പെട്ടു
Apr 27, 2019, 22:22 IST
കുമ്പള: (www.kasargodvartha.com 27.04.2019) പ്രസവത്തെതുടര്‍ന്ന് യുവതി മരണപ്പെട്ടു. മൊഗ്രാല്‍ കുത്ത്ബി നഗറിലെ ഇലക്ട്രീഷന്‍ അഷ്റഫിന്റെ ഭാര്യ മിസ്രിയ (30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കുമ്പള സഹകരണ ആശുപത്രിയില്‍ മിസ് രിയ ആണ്‍കുഞ്ഞിന് ജന്മംനല്‍കിയിരുന്നു. ഇതിന് ശേഷം രക്തസ്രാവം ഉണ്ടായതിനെതുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊടിയമ്മയിലെ പരേതനായ മുഹമ്മദിന്റെ മകളാണ്. മിസ്രിയയുടെ മൂന്നാമത്തെ പ്രസവമാണ് ഇത്. മക്കള്‍: നഫീസത്ത് നസ്റീന (10), ഖദീജത്ത് സാനിയ (എട്ട്). ശനിയാഴ്ച രാത്രിയോടെ മൃതദേഹം വീട്ടിലെത്തിച്ച് ഖബറടക്കും.
Keywords: Obituary, Mogral, Kumbala, Hospital, Delivery, Kasaragod, News, Woman died after delivery
< !- START disable copy paste -->