പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് മൂന്നു വര്‍ഷമായി കിടപ്പിലായ യുവതി മരിച്ചു
Jul 15, 2012, 12:50 IST
കാസര്‍കോട്: പ്രസവ ശസ്ത്രക്രിയയിലെ പാകപിഴവ് മൂലം മൂന്നു വര്‍ഷത്തോളമായി കിടപ്പിലായിരുന്ന യുവതി മരിച്ചു.
മുളിയാര്‍ പൊവ്വലിലെ ചാല്‍ക്കര മഹമൂദിന്റെ മകള്‍ മിസ്രിയ (26) യാണ് മരിച്ചത്. 2009 മാര്‍ച്ച് 23 നാണ് മിസ്രിയയെ പ്രസവത്തിനായി കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗൈനക്കോളജിസ്റ്റ് ഡോ. സുഹറയുടെ ചികിത്സയിലായിരുന്നു.
ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിനെ പുറത്തെടുത്ത് കുട്ടിയെ ബന്ധുക്കളെ ഏല്‍പ്പിക്കുകയും മിസ്രിയയെ ഐ.സി.യു വിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് മിസ്രിയ എഴുന്നേറ്റിരുന്നില്ല. യുവതി കിടപ്പിലായതോടെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് സ്കാനിങ്ങിനയക്കുകയും ആംബുലന്‍സിന്റെ വാടക ആശുപത്രി അധികൃതര്‍ തന്നെ നല്‍കുകയും ചെയ്തിരുന്നു.
മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് സ്കാനിങ് എടുത്ത ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയ ചെയ്ത് 15 ദിവസത്തോളം അവിടെ ചികിത്സിച്ചിരുന്നു. മിസ്രിയയെ പിന്നീട് ചലനമറ്റ നിലയിലാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.
പ്രസവിച്ച കുഞ്ഞിനെപോലും താലോലിക്കാനോ, മുലയൂട്ടാനോ സാധിക്കാതെ മിസ്രിയ കടുത്ത വേദന തിന്നു കഴിയുകയായിരുന്നു മൂന്നു വര്‍ഷക്കാലം. ആശുപത്രി അധികൃതര്‍ക്കെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ബന്ധുക്കള്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. മൂന്നു വര്‍ഷത്തെ ചികിത്സയ്ക്ക് വേണ്ടി ലക്ഷങ്ങളാണ് വീട്ടുകാര്‍ക്ക് ചിലവായത്.
കഴിഞ്ഞദിവസം തിരുവനന്തപുരം ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ ചികിത്സയ്ക്ക് കൊണ്ടുപോയ മിസ്രിയയെ അവിടെ നിന്നും മടക്കി അയക്കുകയായിരുന്നു. തിരിച്ചുവരുന്നതിനിടെ തലശ്ശേരിയില്‍ വെച്ചാണ് ആംബുലന്‍സില്‍ മരണം സംഭവിച്ചത്. മൃതദേഹം ഞായറാഴ്ച ഉച്ചയോടെ പൊവ്വല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Misriya, Obituary, Muliyar, Kasaragod