യുവതി വീട്ടില്‍ പ്രസവിച്ചു; നവജാതശിശു മരിച്ചു
Jul 30, 2019, 11:06 IST
ബദിയടുക്ക: (www.kasargodvartha.com 30.07.2019) യുവതി വീട്ടില്‍ പ്രസവിച്ചു. ഇതിന് പിന്നാലെ നവജാത ശിശു മരിച്ചു. ബദിയടുക്ക മുനിയൂരിലാണ് സംഭവം. ഇവിടുത്തെ കോളനിയില്‍ താമസിക്കുന്ന 30 കാരിയാണ് തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വൈദ്യസഹായം ലഭിക്കുന്നത് വൈകിയതാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നാണ് കരുതുന്നത്.
യുവതിയുടെ ഭര്‍ത്താവ് മംഗളൂരു ഭാഗത്ത് ജോലി ചെയ്ത് വരികയാണ്. വല്ലപ്പോഴും മാത്രമാണ് വീട്ടില്‍ വരാറുള്ളത്. യുവതിക്ക് എട്ടാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളുണ്ട്. യുവതിയും രണ്ട് പെണ്‍കുട്ടികളും അമ്മയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം അയല്‍വാസികളും അറിഞ്ഞിരുന്നില്ല. വൈകിയാണ് വിവരം അയല്‍വാസികള്‍ അറിഞ്ഞത്. പിന്നീട് ആംബുലന്‍സ് വരുത്തി രാത്രിയോടെ കുഞ്ഞിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്നും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ബദിയടുക്ക എസ് ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രസവ സമയത്തുണ്ടായ തകരാറാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Baby, Obituary, hospital, Badiyadukka, Police, Woman delivers baby boy in house; Baby died
< !- START disable copy paste -->