Demise | ടി വി കണ്ടുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
Updated: Nov 6, 2024, 12:50 IST
Photo: Arranged
● ബദിയടുക്ക കുണ്ടാൽ മൂലയിലെ സാവിത്രിയാണ് മരിച്ചത്.
● തിമ്മപ്പു പാട്ടാളിയുടെ ഭാര്യയാണ്.
● കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാസർകോട്: (KasargodVartha) വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക കുണ്ടാൽ മൂലയിലെ തിമ്മപ്പു പാട്ടാളിയുടെ ഭാര്യ സാവിത്രി (51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ടിവി കണ്ടുകൊണ്ടിരിക്കെയായിരുന്നു അപ്രതീക്ഷിത സംഭവം.
ഉടൻ കാസർകോട് ജെനറൽ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദായാഘാതമെന്നാണ് നിഗമനം. സാവിത്രിയുടെ അപ്രതീക്ഷിത വിയോഗം ബന്ധുക്കളും അയൽവാസികളും ഉൾപ്പെടെ എല്ലാവരെയും നടുക്കി.
മക്കൾ: മുരളി കൃഷ്ണ, ചൈത്ര, അമൃത. സഹോദരങ്ങൾ: സഞ്ജീവി, ലീല.
#KasaragodNews #KeralaNews #SuddenDeath #HeartAttack #Obituary #RIP