city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജോലിക്കിടെ കാല്‍ തെന്നി വീണ് വയര്‍മാന്‍ മരിച്ചു

ചെറുവത്തൂര്‍: ജോലിക്കിടെ കാല്‍ തെന്നി വീണ് വയര്‍മാന്‍ മരിച്ചു. പിലിക്കോട് വയലിലെ പരേതനായ കാര്യത്ത് അമ്പു-മൂത്തല്‍ ഉണ്ടച്ചി ദമ്പതികളുടെ മകന്‍ ഏ.വി.സുകുമാരന്‍(60) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.30 ന് പടന്ന വടക്കേപ്പുറത്ത് നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടില്‍ വയറിംഗ് ജോലി ചെയ്തു കെണ്ടിരിക്കുമ്പോഴാണ് അപകടം.

വീടിന് പുറത്ത് അടുക്കള ഭാഗത്ത് വയറിംഗ് ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഉയരത്തില്‍ നിന്നും കാല്‍ തെന്നി വീഴുകയും തല സെപ്റ്റിക്ക് ടാങ്കിന്റെ കോണ്‍ക്രീറ്റിലിടിക്കുകയുമായിരുന്നു. ഉടന്‍ ചെറുവത്തൂരിലെ കെ.എച്ച്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ നടക്കും.
ജോലിക്കിടെ കാല്‍ തെന്നി വീണ് വയര്‍മാന്‍ മരിച്ചു


ഭാര്യ: പ്രേമ. മക്കള്‍: സുജിത, സുജിന. മരുമക്കള്‍: സഞ്ജയ് (ദുബൈ), സിജിലേഷ് (ദുബൈ). സഹേദരങ്ങള്‍: നളിനി, തമ്പാന്‍, ചന്ദ്രന്‍(അധ്യാപകന്‍), ശാന്ത(കൊട്രച്ചാല്‍, നീലേശ്വരം), ബാബു(അധ്യാപകന്‍).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഒളിപ്പിച്ച 2 കിലോ സ്വര്‍ണം പിടികൂടി

Keywords:  Died, Obituary, Kasaragod, Pilicode, Padanna,  Death, Hospital, Medical College, AV  Sukumaran,

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia