ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് 3 ജീവനുകൾ; കാട്ടാന ആക്രമണത്തിൽ ഇടുക്കിയിലും പാലക്കാടും 2 പേർ മരിച്ചു
● ഇടുക്കി പന്നിയാറിലും പാലക്കാട് അട്ടപ്പാടിയിലുമായാണ് അവസാനമായി രണ്ട് പേർ മരിച്ചത്
● പന്നിയാറിൽ പന്തടികളം സ്വദേശി വിജയൻ മരിച്ചു
● പണിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിജയനെ 'ചക്കക്കൊമ്പൻ' ആണ് ആക്രമിച്ചത്
● അട്ടപ്പാടിയിൽ വിനോദസഞ്ചാരിയായ മണ്ണാർക്കാട് സ്വദേശി ബുഷ്റയാണ് മരിച്ചത്
ഇടുക്കി: (KasargodVartha) കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്ന് പേർ മരിച്ചു. ഇടുക്കിയിലും പാലക്കാടും ഉണ്ടായ കാട്ടാന ആക്രമണങ്ങളിലാണ് അവസാനമായി രണ്ട് പേർ മരിച്ചത്.
പന്നിയാറിൽ ആക്രമിച്ചത് 'ചക്കക്കൊമ്പൻ'
ഇടുക്കി പന്നിയാർ പന്തടികളത്താണ് 2026 സെപ്റ്റംബർ 23 ബുധനാഴ്ച രാവിലെയോടെ കാട്ടാനയുടെ ആക്രമണമുണ്ടായത്. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. പണിസ്ഥലത്തെ ഷെഡിൽ നിന്നും രാവിലെ വീട്ടിലേക്ക് വരുന്ന വഴിയിൽ അപ്രതീക്ഷിതമായി കാട്ടാനയുടെ മുമ്പിൽപ്പെടുകയായിരുന്നു. 'ചക്കക്കൊമ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാനയാണ് വിജയനെ ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
അട്ടപ്പാടിയിൽ വിനോദസഞ്ചാരി മരിച്ചു
2026 സെപ്റ്റംബർ 22 ചൊവ്വാഴ്ച പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു. മണ്ണാർക്കാട് സ്വദേശിയായ ബുഷ്റ (52) ആണ് മരിച്ചത്. തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദസഞ്ചാരികളെയാണ് ആന ആക്രമിച്ചത്. വനപാലകർ അപായ മുന്നറിയിപ്പ് നൽകിയിട്ടും ആനയെ കാണാനായി ഇവർ പുഴയിൽ നിന്ന് മാറിയിരുന്നില്ല.
ആനയുടെ ആക്രമണത്തിൽ ബുഷാറയുടെ ഒരു വിരൽ ഉൾപ്പെടെ അറ്റുപോയിരുന്നു. പരിക്കുകളോടെ ഇവരെ താവളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റില്‍ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Two die in wild elephant attacks in Kerala's Idukki and Palakkad districts.
#WildElephantAttack #IdukkiNews #Attappadi #KeralaNews #MalayalamNews #RenuNews






