ബാങ്ക് ജോലി ലഭിച്ചിട്ടും പ്രതിശ്രുത വധു വിജിന തൂങ്ങി മരിച്ചതെന്തിന് ? ഉത്തരം കിട്ടാതെ ബന്ധുക്കളും നാട്ടുകാരും
Nov 26, 2015, 16:30 IST
കുമ്പള: (www.kasargodvartha.com 26/11/2015) ബാങ്ക് ജോലി ലഭിച്ചിട്ടും പ്രതിശ്രുത വധു വിജിന തൂങ്ങി മരിച്ചതെന്തിന് ? ഉത്തരം കിട്ടാതെ ബന്ധുക്കളും നാട്ടുകാരും സങ്കടപ്പെട്ടു കഴിയുന്നു. കുമ്പള കോയിപ്പാടി കടപ്പുറത്തെ വിജയന്‍ - പ്രമീള ദമ്പതികളുടെ ഏകമകള്‍ വിജിന(20)യെ ബുധനാഴ്ച രാവിലെ 10 മണിയോടെ വീട്ടുപരിസരത്ത് കളിക്കാനെത്തിയ കുട്ടികളാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ സമയം മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരിന്നില്ല. കാളിക്കാനെത്തിയ കുട്ടികള്‍ ദാഹിച്ചതിനെതുടര്‍ന്ന് വെള്ളം ചോദിച്ച് വിജിനയുടെ വീട്ടില്‍ എത്തി വിളിച്ചവെങ്കിലും വാതില്‍ തുറന്നില്ല.
സംശയം തോന്നി ജനല്‍ വഴി അകത്തേയ്ക്കു നോക്കിയപ്പോഴാണ് വിജിനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ ബഹളം വെച്ച് അയല്‍ക്കാരെ കൂട്ടുകയും നാട്ടുകാര്‍ വിജനയെ കുരുക്കഴിച്ച് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ചെന്നൈയിലെ ഒരു ബാങ്കില്‍ വിജിനയ്ക്കു ജോലി ലഭിച്ചിരുന്നു. അടുത്തിടെയാണ് ഇന്റര്‍വ്യു നടന്നത്.
അടുത്ത ദിവസം തന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. വിജിനയുടെ വിവാഹം നേരത്തെ ഉറപ്പികുകയും ജനുവരിയില്‍ വിവാഹം നടത്താനും വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ചിരുന്നു. കുടുംബം സന്തോഷത്തൊടെ കഴിയുന്നതിനിയെയാണ് വിജിനയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. വിജിനയുടെ ഏക സഹോദരന്‍ വിജേഷ് വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ അപകടത്തില്‍ മരണപ്പെട്ടിരുന്നു.