city-gold-ad-for-blogger

വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് നിസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: (www.kasargodvartha.com 06.12.2018) വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് നിസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി സാബിര്‍ അന്‍സാരി (57) ആണ് മരിച്ചത്. ഹാജിയാര്‍ പള്ളി എ എം അബൂബക്കറിന്റെ മകനാണ്. കൊണ്ടോട്ടി മസ്ജിദ് ഇഹ്‌സാനില്‍ അസര്‍ നിസ്‌കാരം നിര്‍വ്വഹിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം, പ്രവാസി ശ്രമിക് ആന്തോളന്‍ (എഫ്.ഐ.ടി.യു) ജില്ലാ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മാതാവ്: പരേതയായ ആമിന. ഭാര്യ: ഹഫ്‌സ മോങ്ങം. മക്കള്‍: അഷ്ഫാഖ് (ഖത്തര്‍), അഫ്‌നാന്‍, മുന പാക്കടപ്പുറായ. മരുമക്കള്‍: ഹന വള്ളുവമ്പ്രം, മെഹ്ബൂബ് (ദുബൈ).

സഹോദരങ്ങള്‍: യൂസുഫ് അലി, പരേതയായ ആഇശ, അബുല്ലൈസ് (ഖത്തര്‍), മുജീബ് റഹ് മാന്‍ (കുവൈത്ത്), സല്‍മത്ത് ദേവതിയാല്‍, ഹഫ്‌സത്ത് ഹാജിയാര്‍ പള്ളി, റസിയ ആട്ടീരി, അഫ്‌സല്‍ ഹുസൈന്‍, ഷഹര്‍ബാന്‍ വാണിയമ്പലം, അഫ്താബ് മന്‍സൂര്‍, റുക്‌സാന നിലമ്പൂര്‍, സുമയ്യ പുത്തൂര്‍ പള്ളിക്കല്‍, ഇര്‍ഫാന്‍ നൗഫല്‍ (യാമ്പു), മലീഹ കൂട്ടിലങ്ങാടി, അംജദ് അലി (ബാംഗ്ലൂര്‍).

ദുഃഖ സൂചകമായി വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റി വെച്ചതായി ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് അറിയിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് നിസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Malappuram, Top-Headlines, Death, Obituary, Welfare Party Malappuram district secretary Sabir passes away
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia