‘ഓംലറ്റും പഴവും തൊണ്ടയിൽ കുടുങ്ങി’ വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
● ബാറഡുക്കയിലെ തട്ടുകടയിൽ വെച്ചാണ് സംഭവം.
● ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● ബദിയഡുക്ക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
● കാസർകോട് ജനറൽ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്.
ബദിയഡുക്ക: (KasargodVartha) ഓംലറ്റും പഴവും കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബാറഡുക്കയിലെ ചുള്ളിക്കാന ഹൗസിൽ പരേതനായ പൊക്രയിൽ ഡിസൂസയുടെ മകൻ വിസന്ത ഡിസൂസ (52)യാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് സംഭവം. ബാറഡുക്കയിലെ ഒരു തട്ടുകടയിൽ നിന്ന് ഓംലറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടെ ശ്വാസം കിട്ടാതെ വിസന്ത വിഷമിക്കുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ കാസർകോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതായാണ് സംശയിക്കുന്നത്.
കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ ബദിയഡുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബേള, കട്ടത്തടുക്കയിലെ ഒരു വെൽഡിങ് ഷോപ്പിൽ ഹെൽപ്പറായി ജോലി ചെയ്തു വരികയായിരുന്നു വിസന്ത ഡിസൂസ. മാതാവ്: ലില്ലി.
ദുഃഖകരമായ ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ. ഈ വിവരങ്ങൾ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ.
Article Summary: A welding worker died after food got stuck in his throat.
#KasaragodNews #Badiyadka #TragicDeath #Accident #Kerala #WeldingWorker






