city-gold-ad-for-blogger

ജല അതോറിറ്റി കാസര്‍കോട് സെക്ഷന്‍ ഓഫീസിലെ ഹെഡ് ഓപ്പറേറ്റര്‍ ബിജി തോമസ് നിര്യാതനായി

വിദ്യാനഗര്‍: (www.kasargodvartha.com 17.03.2017) ജല അതോറിറ്റി കാസര്‍കോട് സെക്ഷന്‍ ഓഫീസിലെ ഹെഡ് ഓപ്പറേറ്റര്‍ ബിജി തോമസ് (51) നിര്യാതനായി. കിനാനൂര്‍ നെല്ലിയടുക്കം സ്വദേശിയായ തോമസ് കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ജല അതോറിറ്റി ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്.

നെല്ലിയടുക്കത്തെ വി എ തോമസിന്റെയും ഏലിക്കുട്ടി തോമസിന്റെയും മകനാണ്. ഭാര്യ: ഡെയ്‌സി (ഫാര്‍മസിസ്റ്റ്, കാസര്‍കോട് ജനറല്‍ ആശുപത്രി). മക്കള്‍: ഡോണിയ (ഏഴാം തരം വിദ്യാര്‍ഥിനി, ഉളിയത്തടുക്ക ജയ് മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍), പരേതനായ ഡേവിഡ്. സഹോദരങ്ങള്‍: തോമസ്, ബെന്നി തോമസ്, ജെയ്‌സ്, ജിന്നി, ടിജി, ജാസ്മിന്‍, പരേതനായ അബ്രഹാം.

ജല അതോറിറ്റി കാസര്‍കോട് സെക്ഷന്‍ ഓഫീസിലെ ഹെഡ് ഓപ്പറേറ്റര്‍ ബിജി തോമസ് നിര്യാതനായി

വിദ്യാനഗര്‍ ജല അതോറിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. സംസ്‌കാരം ഞായറാവ്ച ഉച്ചകഴിഞ്ഞ് 2.30 ന് നെല്ലിയടുക്കം സെന്റ് മേരീസ് പള്ളിയില്‍ നടക്കും.

 Keywords:  Obituary, Death, Water authority, Karinthalam, Vidya Nagar, news, Biji Thomas, Kinanorr Nelliyadukkam, Water authority Kasargod section head operator Biji Thomas passed away  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia