വാട്ടര്‍ അതോറിറ്റി ജീവനക്കാരന് ഓട്ടോയില്‍ നിന്ന് തെറിച്ച് വീണു മരിച്ചു
Nov 4, 2012, 16:25 IST
കാഞ്ഞങ്ങാട്: ബന്ധുക്കളെ കണ്ട് മടങ്ങും വഴി വാട്ടര്‍ അതോറിറ്റി ജീവനക്കാരന് ഓട്ടോയില്‍ നിന്ന് തെറിച്ച് വീണു മരിച്ചു. ബോവിക്കാനം സെക്ഷനിലെ പമ്പ് ഓപ്പറേറ്റര്‍ വെള്ളിക്കോത്ത് സ്വദേശി കെ. വിജയന് (52) ആണ് മരിച്ചത്. വെള്ളിക്കോത്ത് നിന്ന് കാസര്‍കോട്ടേക്ക് മടങ്ങവെ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പൊയിനാച്ചി ടൗണിലായിരുന്നു അപകടം.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട വിജയന് ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പരേതനായ അമ്പു ജ്യോത്സ്യര്- കെ. പത്മാവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കെ. ബാലഗോപാലന്(ദുബായ്), ഉഷ (ടൈലര്‍,കാഞ്ഞങ്ങാട്).
മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. വെള്ളിക്കോത്ത് തറവാട് ശ്മശാനത്തില്‍ സംസ്ക്കരിച്ചു.
Keywords: Accidental-Death, Water authority, Worker, Auto-rickshaw, Hospital, Vijayan, Kasaragod, Poinachi, Kerala, Malayalam news.