എ കെ ആന്റണിയുമായി അടുത്ത ബന്ധം പുലർത്തിയ വി വി അപ്പു മാസ്റ്റർ നിര്യാതനായി
● പിലിക്കോട് എരവിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകനാണ് അദ്ദേഹം.
● ചന്തേര ഗവ. യു പി സ്കൂളിലെ റിട്ടയേർഡ് പ്രധാനാധ്യാപകനായിരുന്നു.
● പിലിക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
● സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
പിലിക്കോട്: (KasargodVartha) മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എ കെ ആന്റണിയുമായി അടുത്ത വ്യക്തിബന്ധം പുലർത്തിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകനും റിട്ടയേർഡ് പ്രധാനാധ്യാപകനുമായ പിലിക്കോട് എരവിലെ വി വി അപ്പു മാസ്റ്റർ (85) നിര്യാതനായി.
ദീർഘകാലം ചന്തേര ഗവ. യു പി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന അപ്പു മാസ്റ്റർ പിലിക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. നാടിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.
കുടുംബം
ഭാര്യ: പരേതയായ കെ. യശോദ (റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരി). മക്കൾ: വിമൽ രാജ് (ലെഫ്. കേണൽ, ഇന്ത്യൻ ആർമി വിശാഖപട്ടണം), ചിത്രരാജ് (ഇന്ത്യൻ റെയിൽവേ, പാലക്കാട്), ധനരാജ് (പയ്യന്നൂർ കോറോം ഗവ. എഞ്ചിനീയറിംഗ് കോളജ് അധ്യാപകൻ). മരുമക്കൾ: നിഷ, സീന (ആരോഗ്യ വകുപ്പ് ജീവനക്കാരി ഉടുമ്പുന്തല), മനോജ്ഞ (മൊഗ്രാൽപുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപിക).
സഹോദരി: വി.വി. മാധവി (എരവിൽ). പേരമക്കൾ: അഭിജിത് വിമൽ, അതിഥി വിമൽ, അനുജിത് ചിത്രൻ, ചാരു ജിത്ത് ചിത്രൻ, ദേവർഷ് ധനരാജ്, സുപ്രഭ ഭാസ്കരൻ, ദിലീപ് കുമാർ.
സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
അദ്ദേഹത്തിന്റെ വിയോഗത്തിൽ നിങ്ങളുടെ ദുഃഖം രേഖപ്പെടുത്തുക. വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക.
Article Summary: V.V. Appu Master, a close associate of A.K. Antony, passes away.
#VVAppuMaster #Pilikode #AKAntony #Obituary #Kerala #Teacher






