Obituary | മുസ്ലിം ലീഗിന് നഷ്ടമായത് പടന്നയിലെ നിസ്വാര്‍ഥനായ നേതാവിനെ; വികെപി ഹമീദലിയുടെ ഖബറടക്കം വൈകിട്ട്

● അടുത്തിടെ ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു.
● പയ്യന്നൂര്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.
● ദീര്‍ഘകാലം കാഞ്ഞങ്ങാട് ഗസല്‍ റെഡിമെയ്ഡ്സ് നടത്തിയിരുന്നു.
പടന്ന: (KasargodVartha) അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന സെക്രടറിയേറ്റംഗം പടന്നയിലെ വി കെ പി ഹമീദലി(66)യുടെ സംസ്‌ക്കാരം വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് പടന്ന വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. വ്യാഴാഴ്ച പുലര്‍ചെ ഒരു മണിയോടെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. അടുത്തിടെ ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു.
പയ്യന്നൂര്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. മുസ്ലീം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ്, ജില്ല വൈസ് പ്രസിഡന്റ്, തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍, പടന്ന ജമാഅത്ത് മീലാദ് കമിറ്റി കണ്‍വീനര്‍, പടന്നയിലെ മൈമ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയര്‍മാന്‍, പടന്നക്കാട് ഐഡിയല്‍ സ്‌കൂള്‍ ചെയര്‍മാന്‍ എന്നീ നിലകളിലും സ്ഥാനം വഹിച്ചിരുന്നു. ദീര്‍ഘകാലം കാഞ്ഞങ്ങാട് ഗസല്‍ റെഡിമെയ്ഡ്സ് നടത്തിയിരുന്നു.
പരേതരായ കുന്നത്ത് മഹമൂദ് ഹാജിയുടെയും വി കെ പി സാറാബിയുടെയും മകനാണ്. ഭാര്യ: പി കെ സി നാദിറ. മക്കള്‍: ഇര്‍ശാദ്, ഇര്‍ഫാന്‍, ഇജാസ് (മൂന്നു പേരും ജിദ്ദ), ഇനാസ. മരുമക്കള്‍: വി കെ പി റിയാസ് (ജിദ്ദ), സഫ, മര്‍വ (ഇരുവരും കണ്ണൂര്‍).
സഹോദരങ്ങള്‍: വി കെ പി ഇസ്മാഈല്‍ ഹാജി (ഫിഷ് കൗണ്ടി, വടക്കേക്കാട്) വി കെ പി ഫത്താഹ് പ്ലൈവുഡ് (വ്യാപാരി കണ്ണൂര്‍) വി കെ പി റാഫി (സാറാ ഡിസൈനിംഗ് മംഗ്‌ളൂറു), വി കെ പി കുഞ്ഞാമി, വി കെ പി ഫാത്തിബി, വി കെ പി റൈഹാനത്ത്.
ഈ ദുഃഖകരമായ വാർത്ത ഏവർക്കും അറിയാനായി ഷെയർ ചെയ്യുക. നിങ്ങളുടെ അനുശോചനങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക.
Muslim League state secretariat member VKP Hameed Ali (66) passed away. He was a prominent leader and served in various positions within the party and other organizations. His funeral will be held in Padanna.
#MuslimLeague #KeralaPolitics #Obituary #VKPHameedAli #Padanna #RIP