വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
● കരിന്തളം നെല്ലിയടുക്കം പുതുക്കുന്ന് സ്വദേശി വിപിൻ ചന്ദ്രനാണ് മരിച്ചത്
● പരേതനായ പള്ളിപ്പുറം ചന്ദ്രൻ–ദേവകി ദമ്പതികളുടെ ഏക മകനാണ് മരിച്ച വിപിൻ
● കൂത്തുപറമ്പിലെ സന്തോഷ് വെഡിങ് സെൻ്ററിലെ ജീവനക്കാരനായിരുന്നു
നീലേശ്വരം: (KasargodVartha) വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിന്തളം നെല്ലിയടുക്കം പുതുക്കുന്നിലെ പരേതനായ പള്ളിപ്പുറം ചന്ദ്രൻ–ദേവകി ദമ്പതികളുടെ ഏക മകൻ വിപിൻ ചന്ദ്രൻ (28) ആണ് മരിച്ചത്. വിപിൻ കൂത്തുപറമ്പിലെ സന്തോഷ് വെഡിങ് സെൻ്ററിലെ ജീവനക്കാരനായിരുന്നു. കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു.
പുലർച്ചെയുണ്ടായ ബൈക്ക് അപകടം
ചൊവ്വാഴ്ച പുലർച്ചെ കൂത്തുപറമ്പിൽനിന്ന് മട്ടന്നൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിപിൻ ചന്ദ്രൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരിസരവാസികൾ ചേർന്നാണ് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി
പിന്നാലെ വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ കൂടുതൽ ചികിത്സയ്ക്കായി വിപിനെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെയോടെ മരണം സംഭവിച്ചത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വ്യാഴാഴ്ച (12.11.2026) വൈകിട്ടോടെ തന്നെ സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: 28-year-old Vipin Chandran from Karinthalam died after sustaining serious injuries in a bike accident while traveling from Kuthuparamba to Mattannur.
#NileshwaramNews #BikeAccident #ObituaryKerala #KannurNews #KasaragodNews #MalayalamNews #KeralaAccidentNews #RenuNews






