city-gold-ad-for-blogger

വോട്ട് ചെയ്യാന്‍ പോവുകയായിരുന്ന റിട്ട. വില്ലേജ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു

ഉളിയത്തടുക്ക: (www.kasargodvartha.com 02/11/2015) വോട്ട് ചെയ്യാന്‍ പോവുകയായിരുന്ന റിട്ട. വില്ലേജ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു.  റിട്ട. വില്ലേജ് ഓഫീസറും കോണ്‍ഗ്രസ് മധൂര്‍ മണ്ഡലം പ്രസിഡണ്ടുമായ ശ്രീകണ്ഡാപുരം കോട്ടൂരിലെ നാരായണന്‍ നായരുടെ മകന്‍ സി സി പത്മനാഭന്‍ (59) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 6.30 മണിയോടെ ഉളിയത്തടുക്കയിലെ താമസസ്ഥലമായ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഉളിയത്തടുക്ക സ്‌കൂളിലേക്ക് വോട്ടുചെയ്യാന്‍ പോകവെ ഉളിയത്തടുക്ക ജംഗ്ഷനിലെ ഹോട്ടലില്‍ കയറി കട്ടന്‍ ചായ കഴിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ ഹോട്ടലിലുണ്ടായിരുന്നവര്‍ ബൈക്കില്‍ കൊണ്ടുപോയി തൊട്ടടുത്ത ഡോക്ടറെ കാണിക്കുകയും പിന്നീട് കാസര്‍കോട് ഉമാ നഴ്‌സിംഗ് ഹോമിലേക്കും കൊണ്ടുപോവുകയുമായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. കേരള പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ബ്ലോക്ക് സെക്രട്ടറി, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1991 മുതല്‍ കാസര്‍കോട്ട് വില്ലേജ് ഓഫീസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കുഡ്‌ലു വില്ലേജ് ഓഫീസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പാണ് ജോലിയില്‍ നിന്നും വിരമിച്ചത്. തിങ്കളാഴ്ച വോട്ട് ചെയ്ത ശേഷം ശ്രീകണ്ഡാപുരത്തേക്ക് പോവാനിരിക്കുകയായിരുന്നു.

ഭാര്യ: ഉഷാ കുമാരി. മക്കള്‍: അരുണ്‍ (കെ എ പി സിവില്‍ പോലീസ് ഓഫീസര്‍ കണ്ണൂര്‍), ആര്യ (ബി ഡി എസ് വിദ്യാര്‍ത്ഥിനി, മംഗളൂരു). സഹോദരങ്ങള്‍: പത്മിനി, സാവിത്രി, ഭാസ്‌കരന്‍, പരേതനായ കുഞ്ഞിരാമന്‍.

വോട്ട് ചെയ്യാന്‍ പോവുകയായിരുന്ന റിട്ട. വില്ലേജ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു


Keywords:  Uliyathaduka, Death, Obituary, Village officer Pathmanabhan passes away.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia