Obituary | വിലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റൻ്റ് കുഴഞ്ഞുവീണ് മരിച്ചു
ചെറുവത്തൂർ ക്ലായിക്കോട് വിലേജ് ഫീൽഡ് അസിസ്റ്റൻ്റ് പിലിക്കോട് വയലിലെ ഒ പി ഭരതൻ ആണ് മരിച്ചത്
ചെറുവത്തൂർ: (KasaragodVartha) വിലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റൻ്റ് കുഴഞ്ഞുവീണ് മരിച്ചു. ചെറുവത്തൂർ ക്ലായിക്കോട് വിലേജ് ഫീൽഡ് അസിസ്റ്റൻ്റ് പിലിക്കോട് വയലിലെ ഒ പി ഭരതൻ (56) ആണ് മരിച്ചത്. ചീമേനി ചെമ്പ്രകാനത്താണ് ഇപ്പോൾ താമസം.
വെള്ളിയാഴ്ച രാത്രി വീട്ടിൽ വെച്ച് കുഴഞ്ഞുവീണ ഭരതനെ ഉടൻ തന്നെ ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പിലിക്കോട് വയലിലെ പരേതനായ അക്ഷരശ്ലോക വിദഗ്ധൻ ഒ പി കുഞ്ഞമ്പു - ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: ഓമന. മക്കൾ: ശ്രുതി, ലയ. മരുമകൻ: സജേഷ്. സഹോദരങ്ങൾ: രോഹിനി, നാരായണി, മഞ്ജുള, ദാക്ഷായണി, സുലേഖ. സംസ്‌കാരം ഉച്ചയ്ക്ക് 2.30 മണിയോടെ ചീമേനി പുല്ലാഞ്ഞിപ്പാറ ശ്മശാനത്തിൽ നടക്കും.