Death | ജീവിതത്തിലും മരണത്തിലും അവർ ഒന്നിച്ചു, ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരിച്ചു

● അബ്ദുൽ ഖാദർ ഹാജി 98 വയസ്സിലും ആഇശ 92 വയസ്സിലുമാണ് മരണപ്പെട്ടത്.
● അബ്ദുൽ ഖാദർ ഹാജിയുടെ ഖബറടക്കത്തിനുള്ള ഒരുക്കത്തിനിടെയാണ് ആഇശ മരണപ്പെട്ടത്.
● ദമ്പതികളുടെ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ മരണം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി.
● ഇരുവരുടെയും ഖബറടക്കം ആലംപാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഒരേ സ്ഥലത്ത് നടന്നു.
● മക്കൾക്കും പേരകുട്ടികൾക്കും ബന്ധുക്കൾക്കുമെല്ലാം പ്രിയപ്പെട്ടവരായിരുന്നു ദമ്പതികൾ.
വിദ്യാനഗര്‍: (KasargodVartha) ഭാര്യയും ഭര്‍ത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ആലംപാടി ചെറിയ ആലംപാടിയിലെ സി അബ്ദുല്‍ ഖാദര്‍ ഹാജി (98), ഭാര്യ ആഇശ (92) എന്നിവരാണ് മരിച്ചത്. അബ്ദുല്‍ ഖാദര്‍ ഹാജി വ്യാഴാഴ്ച (27.02.2025) രാത്രി ഏഴ് മണിക്കും ആഇശ വെള്ളിയാഴ്ച (28.02.2025) രാവിലെ എട്ട് മണിയോടെയുമാണ് മരിച്ചത്.
അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഖബടക്കം രാവിലെ 11 മണിയോടെ നടത്താനുള്ള ഒരുക്കത്തിനിടെയാണ് ആഇശയും മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇരുവരുടേയും ഖബറടക്കം 11 മണിയോടെ ആലംപാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഒരേ സ്ഥലത്ത് നടന്നു. മക്കള്‍ക്കും പേരകുട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം പ്രിയപ്പെട്ടവരായ ദമ്പതികളുടെ ഒന്നിച്ചുള്ള മരണം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി.
മക്കള്‍: സിഎം മുഹമ്മദ് ഹാജി (കേരള മുസ്ലീം ജമാഅത് ആലംപാടി യൂണിറ്റ് പ്രസിഡന്റ്), സി എം അബ്ദുല്‍ റഹ് മാന്‍ ഹാജി, സി എം ഉമര്‍ ഹാജി, റുഖിയ ബീവി. മരുമക്കള്‍: ഹാജറ, നഫീസ, മാഫിദ, അബ്ദുല്ല.
അബ്ദുല്‍ ഖാദര്‍ ഹാജിയുടെ സഹോദരങ്ങള്‍: ആഇശ, നഫീസ, ഖദീജ, പരേതരായ അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, ഉമര്‍, അബൂബകര്‍, അഹ് മദ്.
ആഇശയുടെ സഹോദരങ്ങള്‍: ആമിന, റുഖിയ, പരേതരായ മുഹമ്മദ്, കുഞ്ഞിബി, മർയം, ഉമ്മു ഹലീമ, ഹവ്വാബി.
Couple from Vidyanagar, Alampadi, passed away within hours of each other. Abdul Khader Haji died on Thursday evening, and his wife Aaisha died the next morning, leaving their family and community in deep sorrow.
#Vidyanagar #Tragedy #Death #Couple #KeralaNews #SadNews