city-gold-ad-for-blogger

വിദ്യാനഗറിലെ എഞ്ചിനീയര്‍ മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

വിദ്യാനഗറിലെ എഞ്ചിനീയര്‍ മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു കാസര്‍കോട്: വിദ്യാനഗര്‍ സ്വദേശിയായ എഞ്ചിനീയര്‍ മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. വിദ്യാനഗര്‍ ജേര്‍ണലിസ്റ്റ് കോളനിക്കടുത്ത ടി.ആര്‍. മിഥുന്‍(27) ആണ് മരിച്ചത്. പൂനയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. യാത്രക്കിടയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് മുംബൈയില്‍ വെച്ച് ട്രെയിനില്‍ നിന്ന് വീണ് മരിച്ചുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.

റിട്ട. അധ്യാപകനും സി.പി.എം അണങ്കൂര്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ടി. രവീന്ദ്രന്‍ പിള്ളയുടേയും, കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ റിട്ട. നഴ്‌സിംഗ് സൂപ്രണ്ട് സുകുമാരിയുടേയും മകനാണ്. അപകട വിവരമണിഞ്ഞ് രവീന്ദ്രന്‍ പിള്ളയും ഏതാനും സുഹൃത്തുക്കളും മുംബൈയിലേക്ക് പുറപ്പെട്ടു. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് നാട്ടിലെത്തിക്കും. വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് ഇരിട്ടിയിലെ തറവാട്ട് വീട്ടിലെത്തിച്ച് അവിടെ സംസ്‌കരിക്കും.

മിഥുനിന്റെ വിവാഹം ഏതാനും മാസം മുമ്പ് ഉറപ്പിച്ചിരുന്നു. സഹകരണ വകുപ്പില്‍ ജോലി ചെയ്യുന്ന മണികണ്ഠന്റെ ഭാര്യ മധുമ ഏക സഹോദരിയാണ്.

Keywords:  Vidya Nagar, Obituary, Train, Journalists, CPM, kasaragod, Kerala, Mumbaim, T.R. Mithun, Pune

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia