city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പി അമ്പാടി ഓർമ്മയായി

P Ambadi, veteran communist leader from Kasaragod
Photo: Arranged
  • 2000 മുതൽ 2005 വരെ നീലേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.

  • 1951-ൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടി അംഗമായി.

  • നീലേശ്വരത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിച്ചു.

  • അടിയന്തരാവസ്ഥയിൽ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

  • മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

നീലേശ്വരം: (KasargodVartha) കാസർകോട് ജില്ലയിലെ മുതിർന്ന കമ്യൂണിസ്റ്റ് - ട്രേഡ് യൂണിയൻ നേതാവും സിപിഐ എം മുൻ ജില്ലാ കമ്മിറ്റി അംഗവുമായ നീലേശ്വരം പള്ളിക്കരയിലെ പി. അമ്പാടി (101) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

സിഐടിയു ജില്ലാ വൈസ് പ്രസിഡന്റും ചെത്തുതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം. 2000 മുതൽ 2005 വരെ നീലേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിപിഎം അവിഭക്ത നീലേശ്വരം ഏരിയാസെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

കാര്യങ്കോട് പുഴയിൽ സർവീസ് നടത്തിയിരുന്ന ബോട്ടിന്റെ സ്രാങ്കായിരുന്ന പി. അമ്പാടി, 1951-ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. എൻ.ജി. കമ്മത്തിനൊപ്പം നീലേശ്വരത്തും പരിസരപ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 

1963-ൽ നീലേശ്വരം പഞ്ചായത്തിന്റെ ആദ്യ ഭരണസമിതിയിൽ അംഗമായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ കാലത്ത് ഉൾപ്പെടെ നിരവധി തവണ ജയിൽവാസം അനുഭവിക്കുകയും പൊലീസ് മർദ്ദനമേൽക്കുകയും ചെയ്തിട്ടുണ്ട്.

പി. അമ്പാടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നീലേശ്വരത്ത് കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു അമ്പാടി എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പരേതയായ നാരായണിയാണ് ഭാര്യ. മക്കൾ: കെ. വസന്ത (കാഞ്ഞങ്ങാട്), ശാന്ത (പടന്നക്കാട്), തങ്കമണി (ഉദുമ), രവീന്ദ്രൻ (മുൻ പ്രവാസി), കെ. പ്രമീള ഇടയിലക്കാട് (റിട്ട. നീലേശ്വരം അർബൻ ബാങ്ക് അസി. ജനറൽ മാനേജർ), കെ. പ്രമോദ് (കച്ചവടം). 

മരുമക്കൾ: കെ. ഭാസ്കരൻ (റിട്ട. പ്രധാനാധ്യാപകൻ), കരുണാകരൻ (റിട്ട. എൻജിനീയർ), വിജയശ്രീ (കുശാൽനഗർ), പരേതരായ രാമചന്ദ്രൻ, സിതാര. സഹോദരങ്ങൾ: നാരായണി, ജാനകി (പള്ളിക്കര), പരേതരായ കുഞ്ഞിരാമൻ, രാഘവൻ, അമ്പു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.

Article Summary: Veteran Communist and trade union leader P Ambadi passes away in Kasaragod.

#PAmbadi #Kasaragod #CPIM #CITU #CommunistLeader #KeralaNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia