city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ബാങ്ക് ജീവനക്കാരന്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

ജില്ലാ ബാങ്ക് ജീവനക്കാരന്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
നീലേശ്വരം: ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരന്‍ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. ജില്ലാ സഹകരണ ബാങ്ക് കാസര്‍കോട് ഹെഡ് ഓഫീസിലെ ജീവനക്കാരനും, നീലേശ്വരം ആനച്ചാലിലെ പരേതരായ വെങ്ങാട്ട് അമ്പാടി-മുട്ടത്ത് പാറു ദമ്പതികളുടെ മകനുമായ എം.നാരായണന്‍(51) ആണ് മരിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ച് രണ്ടാഴ്ചയിലേറെയായി മംഗലാപുരം മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ട് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയിരുന്നു. ഞായറാഴ്ച വൈകിട്ട് രോഗം മൂര്‍ച്ഛിക്കുകയും നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഭാര്യ: ലീല(കാടങ്കോട്). മക്കള്‍: വിവേക്(പയ്യന്നൂര്‍, യൂണിവേര്‍സല്‍ കോളേജ്, ഐ.ടി.ഐ വിദ്യാര്‍ത്ഥി), പൂജ(നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: എം. കുഞ്ഞിരാമന്‍, ബാലന്‍(ഗള്‍ഫ്), ഗംഗാധരന്‍(എഫ്.സി.ഐ, നീലേശ്വരം), കാര്‍ത്ത്യായണി, തങ്കമണി, നിര്‍മ്മല, വിനോദന്‍. സംസ്‌ക്കാരം സമുദായ ശ്മശാനത്തില്‍ നടന്നു.

Keywords: District bank, M.Narayanan, Employee, Obituary, Nileshwaram, Kasaragod, Kerala, Malayalam news 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia