വെള്ളയാണി കാര്‍ഷിക സര്‍വ്വകലാശാലയിലെ സീനിയര്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റായ കാസര്‍കോട് സ്വദേശി മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ചു
Aug 20, 2018, 18:18 IST
കാസര്‍കോട്: (www.kasargodvartha.com 20.08.2018) തിരുവനന്തപുരം വെള്ളയാണി കാര്‍ഷിക സര്‍വ്വകലാശാലയിലെ സീനിയര്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റായ കാസര്‍കോട് സ്വദേശി മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡ് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഇ ചന്ദ്രശേഖരന്‍ -ശാരദ ദമ്പതികളുടെ മകന്‍ മധു മോഹന്‍ (40) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്തെ താമസസ്ഥലത്ത് വെച്ച് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
നേരത്തെ സി പി സി ആര്‍ ഐയിലും പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും ജോലി ചെയ്തിരുന്നു. മൃതദേഹം വെള്ളയാണി കാര്‍ഷിക സര്‍വ്വകലാശാലയില്‍ പൊതുദര്‍ശനത്തിനു വെച്ചു. പിന്നീട് കാസര്‍കോട്ടേക്ക് പുറപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ മൃതദേഹം സംസ്‌കരിക്കും.
ഭാര്യ: സരിത (തൃക്കരിപ്പൂര്‍, അധ്യാപിക). മക്കള്‍: നന്ദ മോഹന്‍, ശോഭിത മോഹന്‍. സഹോദരങ്ങള്‍: ശാരദ, ഹരിണി, അമ്പിളി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Thiruvananthapuram, Top-Headlines, Vellayani Agriculture University Senior Computer assistant Madhu Mohan passes away
< !- START disable copy paste -->