Tragedy | വന്ദേഭാരത് ട്രെയിന്‍ തട്ടി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

● മാവേലിക്കര ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി.
● ഹോളി മേരി സ്‌കൂളിന് സമീപമുള്ള ലെവല്‍ ക്രോസിലാണ് സംഭവം.
● ട്രാക്കിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കുന്നത് കണ്ടതായി പ്രദേശവാസികള്‍.
ആലപ്പുഴ: (KasargodVartha) കായംകുളത്ത് വന്ദേഭാരത് ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ തെക്കേക്കര വാത്തികുളം സ്വദേശി ശ്രീലക്ഷ്മി (15) ആണ് മരിച്ചത്. കായംകുളം കാക്കനാടിന് കിഴക്ക് ഹോളി മേരി സ്‌കൂളിന് സമീപമുള്ള ലെവല്‍ ക്രോസിലാണ് സംഭവം.
മാവേലിക്കര ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് കടന്നുപോയ വന്ദേഭാരത് ട്രെയിന്‍ തട്ടിയാണ് അപകടം. പെണ്‍കുട്ടി ട്രാക്കിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കുന്നത് കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
ഇങ്ങനെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടത് അത്യാവശ്യമാണ്.
15-year-old student, Sreelakshmi, was killed by the Vande Bharat Express train in Kayamkulam. She was reportedly using her mobile phone while walking on the railway tracks.
#VandeBharat, #TrainAccident, #Kerala, #Tragedy, #StudentDeath, #Kayamkulam