city-gold-ad-for-blogger

ഓമ്‌നി വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് വൃദ്ധ മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 25.05.2014) ഓമ്‌നി വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് വൃദ്ധ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. അഡൂര്‍ പാണ്ടി വെള്ളരിക്കൈ സ്വദേശി കമലാക്ഷന്റെ ഭാര്യയും കാസര്‍കോട് അടുക്കത്ത്ബയലില്‍ താമസക്കാരിയുമായ സ്വര്‍ണകുമാരി (75) യാണ് മരിച്ചത്. പരിക്കേറ്റവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ബദിയടുക്ക ബീജന്തടുക്ക മാവിലംകൊടി വളവിലായിരുന്നു അപകടം. നിയന്ത്രണം വിട്ട വാന്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്വര്‍ണകുമാരിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓമ്‌നി വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് വൃദ്ധ മരിച്ചു
File Photo

കര്‍ണാടകയിലെ പുത്തൂരില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വര്‍ണകുമാരിയും കുടുംബാംഗങ്ങളും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Badiyadukka, Accident, Kerala, Kasaragod, Adoor, Obituary, Hospital, Injured, Family, Swarnakumari, Omni Van. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia