city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓവർടേക്കിംഗ് ദുരന്തമായി; അമേരിക്കയിൽ വടകര സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala student Hena Aslam who died in a car accident in the US
Photo: Arranged

● ഹെന്ന ന്യൂ ജേഴ്‌സിയിലെ റട്ഗേഴ്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്നു.
● കോളേജിലേക്ക് പോകുമ്പോൾ എതിർദിശയിലെ വാഹനം ഓവർടേക്ക് ചെയ്തു.
● ഹെന്നയും കുടുംബവും 14 വർഷമായി ന്യൂ ജേഴ്സിയിൽ താമസിക്കുന്നു.

തലശ്ശേരി: (KasargodVartha) വടകര കസ്റ്റംസ് റോഡ് സ്വദേശിനിയായ വിദ്യാർത്ഥിനി അമേരിക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. ചീക്കിൽ മുഹമ്മദ് അസ്ലമിന്റെ മകൾ ഹെന്ന അസ്ലം (21) ആണ് മരിച്ചത്. ന്യൂ ജേഴ്‌സിയിലെ റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായിരുന്നു ഹെന്ന.

കോളേജിലേക്ക് കാറോടിച്ച് പോകുമ്പോൾ, എതിർദിശയിൽ നിന്ന് ഓവർടേക്ക് ചെയ്ത് വന്ന വാഹനത്തിന് വഴിമാറിക്കൊടുത്തപ്പോൾ ഹെന്നയുടെ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹെന്നയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: സാജിദ അബ്ദുല്ല. സഹോദരങ്ങൾ: ഹാദി അസ്ലം, അമൽ അസ്ലം, സൈൻ അസ്ലം.

ഹെന്നയും കുടുംബവും കഴിഞ്ഞ 14 വർഷമായി അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് താമസിക്കുന്നത്.

ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.

Summary: Hanna Aslam (21), a student from Vadakara and studying at Rutgers University in New Jersey, died in a car accident in the US. The accident occurred when she gave way to an overtaking vehicle.

#USAccident, #KeralaStudentDeath, #Vadakara, #RutgersUniversity, #RoadAccident, #TragicLoss

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia