ഉപ്പള സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി വയനാട്ടില്‍ മുങ്ങിമരിച്ച നിലയില്‍
Mar 3, 2013, 16:48 IST
കാസര്‍കോട്: വയനാട്ടില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ഉപ്പള പച്ചിലമ്പാറ സ്വദേശിയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പച്ചിലമ്പാറ പട്ടികജാതി കോളനിയിലെ റിക്ഷാ ഡ്രൈവര്‍ വേലായുധന്റെ മകന്‍ പ്രഭാഷ്(19) ആണ് മരിച്ചത്.
വയനാട്ടിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥിയും രാത്രി ഒരു ലോഡ്ജിലെ ജീവനക്കാരനുമാണ് പ്രഭാഷ്. ശനിയാഴ്ച ഉച്ചയ്ക്ക് കൂട്ടുകാരുമൊത്ത് വയനാട് ചുണ്ടലിലെ ഇളയമ്മയുടെ വീട്ടിനടുത്ത കുളത്തില്‍ കുളിക്കുന്നതിനിടെയാണ് പ്രഭാഷ് മുങ്ങിമരിച്ചതെന്ന് പറയുന്നു.
മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടില്‍കൊണ്ടുവന്ന് സംസ്‌ക്കരിച്ചു. പ്ലസ് വണ്‍ വരെ ഉപ്പള ഗവ.ഹൈസ്‌കൂളില്‍ പഠിച്ച പ്രഭാഷ് അതിനു ശേഷം വയനാട്ടിലെ ഇളയമ്മയുടെ വീട്ടില്‍ താമസിച്ച് പഠനം തുടരുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ഒടുവില്‍ പച്ചിലമ്പാറയിലെ വീട്ടില്‍ വന്ന് പോയത്. പച്ചിലമ്പാറയിലെ ശ്രീദേവി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകനായിരുന്നു. പ്രഭാഷിന്റെ ആകസ്മിക മരണം ഉപ്പളയെ കണ്ണീരിലാഴ്ത്തി. മാതാവ്: കാര്‍ത്യായണി. സഹോദരങ്ങള്‍: പ്രശാന്ത്, പ്രമോദ്.

Keywords: Uppala, Native, Engineering, Student, Youth, Obituary, Wayanad, Pond, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News