ഉപ്പള സ്വദേശി മസ്‌ക്കറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
Jul 4, 2013, 16:36 IST
ഉപ്പള: ഉപ്പള ഗേറ്റ് സ്വദേശിയെ മസ്‌ക്കറ്റില്‍ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ഗേറ്റ് മൂസോടിയിലെ ഉദ്യോഗസ്ഥന്‍ മൊയ്തീന്റെ മകന്‍ ഇച്ച ഭായ് എന്ന അബൂബക്ക (35) റാണ് മരിച്ചത്. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം ഒമാന്‍ ഖുറം ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.
ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ മസ്‌ക്കറ്റിലെ താമസ സ്ഥലത്ത് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്‌നത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. അബൂബക്കറിന്റെ മരണ വിവരമറിഞ്ഞ് ദുബൈയിലുള്ള സഹോദരന്‍ മുഹമ്മദ് മസ്‌ക്കറ്റിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.
പരോപകാരിയും നാട്ടുകാര്‍ക്കെല്ലാം വേണ്ടപ്പെട്ടവനുമായിരുന്നു അബൂബക്കര്‍. മരണവിവരം നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നാലു മാസം മുമ്പാണ് ഒടുവില്‍ അബൂബക്കര്‍ നാട്ടില്‍ വന്ന് തിരിച്ചുപോയത്. മാതാവ്: ബീഫാത്വിമ. ഭാര്യ: കുബ്‌റ. സഹോദരങ്ങള്‍: മുഹമ്മദ് (ദുബൈ), അസീസ്. മൈമൂന, നഫീസ, മിസ്‌രിയ, സക്കീന.
Keywords: Youth, Hospital, Uppala, Suicide, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.