ഉളിയത്തടുക്കയില്‍ അജ്ഞാതനെ കടവരാന്തയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Mar 30, 2016, 11:52 IST
ഉളിയത്തടുക്ക: (www.kasargodvartha.com 30/03/2016) ഉളിയത്തടുക്കയില്‍ അജ്ഞാതനെ കടവരാന്തയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉളിയത്തടുക്ക മാവേലി സ്‌റ്റേറിന് സമീപത്തെ കടവരാന്തയിലാണ് 50 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്‌ക്കനെ ബുധനാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കൂടെ മറ്റുചിലരും കിടന്നുറങ്ങിയിരുന്നുവെങ്കിലും ഇവര്‍ അപ്രത്യക്ഷരായിരിക്കുകയാണ്.
അന്യസംസ്ഥാന തൊഴിലാളിയാണെന്നാണ് സംശയിക്കുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Uliyathaduka, Kasaragod, Kerala, Obituary, Unknown man found dead in Uliyathadukka