ഉദിനൂരില്‍ അജ്ഞാതന്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍
Aug 23, 2016, 14:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 23/08/2016) ഉദിനൂര്‍ റെയില്‍വേ ഗേറ്റിന് സമീപം അജ്ഞാതനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. 60 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉദിനൂര്‍ റെയില്‍വേ ഗേറ്റിന് തെക്കുഭാഗത്തെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. തിങ്കളാഴ്ച രാത്രി കടന്നുപോയ മാവേലി എക്‌സ്പ്രസ് തട്ടിയതെന്നാണ് സംശയം.
മൃതദേഹം ചൊവ്വാഴ്ച ഉച്ചവരെ റെയില്‍വേ ട്രാക്കില്‍തന്നെയായിരുന്നു. ചന്തേര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകിട്ട് ഏതാനും കിലോമീറ്റര്‍ ദൂരെ പിലിക്കോട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം ഒരു യുവാവ് ട്രെയിന്‍തട്ടി മരിച്ചിരുന്നു. പിലിക്കോട് വറക്കോട്ട് വയലിലെ സുകുമാരന്റെ മകന്‍ വിനീത് (28) ആണ് മരിച്ചത്.
Keywords: Unknown man found dead in railway track, Trikaripur, Udinoor, Kasaragod, Obituary, Kerala, Train.