പൂര്‍ണ നഗ്നനായ നിലയില്‍ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
Jun 20, 2014, 19:39 IST
കാസര്‍കോട്: (www.kasargodvartha.com 20.06.2014) പൂര്‍ണ നഗ്നനായ നിലയില്‍ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ചൗക്കി സി.പി.സി.ആര്‍.ഐക്ക് സമീപത്തെ പെട്രോള്‍ പമ്പിന് മുന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആള്‍മറയില്ലാത്ത കുളത്തിലാണ് 45 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. കുൡാനെത്തിയ കുട്ടികളാണ് കുളത്തില്‍ മൃതദേഹം കണ്ട കാര്യം നാട്ടുകാരെ അറിയിച്ചത്. പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കമഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. ഇയാളുടെ കയ്യില്‍ മെറൂണ്‍ നിറത്തിലുള്ള സിറ്റിസണ്‍ കമ്പനിയുടെ വാച്ച് കെട്ടിയിട്ടുണ്ട്. വാച്ചിലെ സമയം ഒരുമണിക്ക് നിലച്ച നിലയിലാണ്. മൃതദേഹം കിടന്ന കുളത്തിന് 25 മീറ്റര്‍ അകലെ മരിച്ചയാളുടേതെന്ന് കരുതുന്ന ചെരുപ്പ് കണ്ടെത്തിയിട്ടുണ്ട്.
പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Keywords : Kasaragod, Chawki, Dead body, Police, Obituary, Unknown Youth, Pound.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067