പണിതീരാത്ത വീട്ടില്‍ അജ്ഞാതനെ ദേഹത്ത് കയര്‍ ചുറ്റി മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം, കൊലയെന്ന് സംശയം
Aug 13, 2019, 14:35 IST
ആദൂര്‍: (www.kasargodvartha.com 13.08.2019) ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അഡൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ഇറുഞ്ചിയില്‍ പണിതീരാത്ത വീട്ടില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ദേഹത്ത് കയര്‍ ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 45 വയസ് പ്രായമുള്ള ആളുടേതാണ് മൃതദേഹം. മൃതദേഹത്തിന് പത്തു ദിവസത്തില്‍ താഴെ പഴക്കമുണ്ട്.
ഗല്‍ഫുകാരനായ അഡൂര്‍ ടൗണിലെ റൗഫിന്റെതാണ് നിര്‍മാണം നടന്നു കൊണ്ടിരുന്ന വീട്. റൗഫ് ഗല്‍ഫിലാണ്. ജേഷ്ഠന്‍ ഇക്ബാലാണ് വീട് നിര്‍മാണം നോക്കി നടത്തി വന്നിരുന്നത്. മൃതദേഹത്തിന് സമീപം ഒരു ലുങ്കിയും ഒരു തോര്‍ത്തും ഒരു പേസ്റ്റ്റ്റും കണ്ടെത്തിട്ടുണ്ട്. ഈ വീട്ടില്‍ ബംഗാളികളായിരുന്നു ജോലി ചെയ്തു വന്നിരുന്നത്. പെരുന്നാള്‍ ആയതിനാല്‍ പത്തു ദിവസം മുമ്പ് ഇവര്‍ നാട്ടിലേക്ക് പോയിരുന്നു. കാസര്‍കോട് ടൗണില്‍ നിന്നാണ് ലുങ്കി വാങ്ങിയിരുന്നതെന്ന് കണ്ടെത്തിട്ടുണ്ട്.
അയല്‍വാസിയായ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ ഹംസയാണ് മൃതദേഹം രാവിലെ പത്തു മണിയോടെ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ പെരുച്ചാഴി ചത്തതാണെന്ന് കരുതി അന്വേഷിച്ച് ചെന്നപ്പോഴാണ് വീടിന്റെ ഒന്നാം നിലയിലെ ഹാളില്‍ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരോട് പറഞ്ഞ് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഫോറന്‍സിക്ക് വിദഗ്ധര്‍ എത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുമെന്ന് ആദൂര്‍ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) < !- START disable copy paste -->
Keywords: Adhur, News, Kasaragod, Body, Police, Dead body, Police-station, Obituary, Unknown dead body found in Adhur.