ചേരങ്കൈ കടപ്പുറത്ത് അജ്ഞാത യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു
Jul 6, 2015, 10:03 IST
കാസര്‍കോട്: (www.kasargodvartha.com 06/07/2015) ചേരങ്കൈ കടപ്പുറത്ത് 25 വയസ്സ് പ്രായംതോന്നിക്കുന്ന അജ്ഞാത യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്.
കറുത്ത ടി ഷര്‍ട്ടും കറുത്ത പാന്റുമാണ് വേഷം. ഏതാനും ദിവസത്തെ പഴക്കമുണ്ട്. പൊക്കിളിന് താഴെയായി ഓപ്പറേഷന്‍ ചെയ്ത പാടുണ്ട്. ചേലാകര്‍മം നടത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ജില്ലയില്‍നിന്നും ഏതെങ്കിലും യുവാവിനെ അടുത്തിടെ കാണാതായിട്ടുണ്ടോ എന്ന അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടപ്പുറത്ത് 55 വയസ്സ് പ്രായംതോന്നിക്കുന്ന അജ്ഞാതന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഈ മൃതദേഹവും തിരിച്ചറിഞ്ഞില്ല.
Keywords : Cherangai, Body, Obituary, Kasaragod, Kerala, Unknown dead body found, Advertisement SARA