കിണറ്റില്‍ അജ്ഞാതന്റെ അഴുകിയ മൃതദേഹം
Aug 7, 2013, 13:00 IST
കാസര്‍കോട്: നുള്ളിപ്പാടി ബദിബാഗിലുവില്‍ കിണറ്റില്‍ അജ്ഞാതന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ പരിസരവാസികള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. ബഷീര്‍ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.
മഴക്കാലത്ത് ഇതില്‍ നിന്ന് വെള്ളം കോരാറില്ല. അഞ്ചു ദിവസം പഴക്കമുണ്ട്. 35 വയസ് തോന്നിക്കും. കാവി നിറത്തിലുള്ള മുണ്ടും കാവി ചെക്ക് ഷര്‍ട്ടും നീല അടിവസ്ത്രവും, കഴുത്തില്‍ കറുത്ത ചരടുമുണ്ട്.
ഫയര്‍ഫോഴ്സ് പുറത്തെടുത്ത മൃതദേഹം ടൗണ്‍ സി.ഐ പ്രേംസദന്‍, എസ്.ഐ ടി. ഉത്തംദാസ് എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇരുട്ടത്ത് നടന്നുപോകുമ്പോള്‍ വഴിതെറ്റി അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നാണ് പോലീസ് നിഗമനം.
Also Read:
മസ്ജിദ് അല്‍ ഹറമിന് സമീപം മനുഷ്യന്റെ തലയും ഉടലും കണ്ടെത്തി
Keywords : Kasaragod, Nullippady, Deadbody, Well, Police, Obituary, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.