city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്‍ മരിച്ചു

വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്‍ മരിച്ചു
Damodaran
തൃക്കരിപ്പൂര്‍: വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്‍ മരിച്ചു. ഉദിനൂര്‍ തെക്കുപുറത്തെ കുയ്യനങ്ങാടന്‍ മാണിക്ക്യത്തിന്റെ മകന്‍ കെ.ദാമോദരന്‍ (54) ആണ് ഞായറാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ ആണ് സ്വത്ത് ബ്രോക്കറായ ദാമോദരനെ മുള്ളോട്ടുകടവിലെ വാടക വീട്ടില്‍ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

രണ്ടുദിവസമായി പരിയാരം മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.വെള്ളിയാഴ്ച രാവിലെ എട്ടോടെ ഉദിനൂര്‍ സെന്‍ട്രലില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസിന്റെ വരാന്തയിലും ചുവരിലും രക്തം തളംകെട്ടിക്കിടക്കുന്നതായി നാട്ടുകാര്‍ കണ്ടിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്.മുള്ളോട്ടുകടവിലെ വീട്ടില്‍ ഇയാള്‍ വിഷം കഴിച്ച നിലയിലായിരുന്നു.നാട്ടുകാര്‍ ഉടന്‍ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇയാളുടെ വയറ്റില്‍ നിന്നും ഒരു ലിറ്ററോളം വരുന്ന വെളുത്ത വിഷ ദ്രാവകം ആശുപത്രി അധികൃതര്‍ നീക്കം ചെയ്തിരുന്നു.


പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി പരിയാരത്തേക്ക് മാറ്റുകയായിരുന്നു.ഉദിനൂര്‍ സെന്‍ട്രലില്‍ നിന്ന് മദ്യ ലഹരിയാലാകാം ഇയാള്‍ക്ക് അപകടം സംഭവിച്ചതെന്ന് കരുതുന്നു. തലയിലും കൈയ്യിലും ആഴത്തിലുള്ള മുറിവും വില്ലേജ് ഓഫീസിന്റെ ചുവരിലൂടെ രക്തം ഒലിച്ചിറങ്ങിയ പാടുമണ്ടായിരുന്നു. സമീപത്തെ പഞ്ചായത്ത് വായനശാലയിലെ വരാന്തയില്‍ നിന്നും രക്തക്കറ പറ്റിയ ഇയാളുടെ വെള്ള മുണ്ടും സെന്‍ട്രല്‍ യൂനിറ്റി ക്ലബിന് സമീപത്തുനിന്നും രക്തം പറ്റിപ്പിടിച്ച കുപ്പി ഗ്ലാസും വില്ലേജ് ഓഫീസ് പരിസരത്തുനിന്ന് മദ്യക്കുപ്പിയും നാട്ടുകാരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ ഏറെ ദുരൂഹതയുളളതായി നാട്ടുകാര്‍ ആരോപിച്ചു.ഇയാളുടെ രക്തംപുരണ്ട വെള്ളമുണ്ട് സമീപത്തെ വായനശാലയുടെ ബെഞ്ചിനടിയില്‍ ചുരുട്ടി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു.സെന്‍ട്രല്‍ യൂണിറ്റി കെട്ടിടത്തില്‍ ചാരിവച്ച ഫ്ലക്സ് ബോര്‍ഡിനിടയിലായിരുന്നു രക്തം പുരണ്ട കുപ്പി കണ്ടിരുന്നത്.വെള്ളിയാഴ്ച പുലര്‍ച്ചെ ദാമോദരന്‍ ക്ഷേത്രാപാലക ക്ഷേത്രത്തിനുമുന്നിലൂടെ മുള്ളോട്ടുകടവിലേക്ക് പോകുന്നതായി ക്ഷേത്രദര്‍ശനത്തിനെത്തിയവരും പാല്‍വില്‍പനയ്ക്ക് പോയവരും സാക്ഷ്യപ്പെടുത്തുന്നു.അതിന് ശേഷമായിരിക്കാം ഇയാള്‍ വിഷം കഴിച്ചതാകാമെന്ന് കരുതുന്നു. വ്യാഴാഴ്ച രാത്രി ഇയാള്‍ക്ക് അപകടം പറ്റിയതെന്നുമാണ് കരുതുന്നത്. 

ധാരാളം രക്തം വാര്‍ന്നുപോയതായി പ്രഥമശുശ്രൂഷ നല്‍കിയ ഡോക്ടര്‍മാരും പറയുന്നുണ്ട്. ദാമോദരനോടൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഉദിനൂരിലെ വിവിധ രാഷ്ട്രീയസാംസ്‌കാരിക സംഘടനകള്‍ ആവശ്യപ്പെട്ടു.മൃതദേഹം ഞായറാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചു സംസ്‌കരിക്കും. ഭാര്യ: കെ.വത്സല. ഏകമകള്‍ : അമ്പിളി.

Keywords: K.Damodaran, Land broker, Obituary, Trikaripur, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia