മഞ്ചേശ്വരം: സ്കൂള്‍ വിട്ട് ബസില്‍ വീടിനടുത്തിറങ്ങിയ വിദ്യാര്‍ത്ഥി വന്നിറങ്ങിയ ബസിടിച്ച് മരിച്ചു. മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലെ അഹമദ്-സുഹറ ദമ്പതികളുടെ മകന് സാലിം(അഞ്ച്) ആണ് മരിച്ചത്. ഉദ്യാവര്‍ അല്‍സബാഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയായിരുന്നു സാലിം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. സ്കൂള്‍ വിട്ട് അതേ സ്കൂളിന്റെ ബസില്‍ വീട്ടിനടുത്ത്് വന്നിറങ്ങിയ സാലിം വിട്ടിലേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുമ്പോള്‍ ഇറങ്ങിയ ബസ്സ് ഇടിക്കുകയായിരുന്നു. മകനെ വിട്ടിലേക്ക് കൂട്ടിവരാന്‍ അഹ്മദ് വീടിന്റെ ഗേയ്റ്റില്‍ കാത്തുനില്ക്കുമ്പോള് പിതാവിന്റെ കണ്മുന്നില് വെച്ചാണ് ബസിടിച്ചത്. സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചു. മൃതദേഹം മംഗല്പാടി ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. മഞ്ചേശ്വരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സാലിമിന്റെ ആകസ്മീക മരണം നാടിനെ കണ്ണീരിലാഴ്ത്തി.
സഹോദരങ്ങള്‍: അസ്ഹര്‍, മിസ്ഹ, സന.
Keywords: Kasaragod, Manjeshwaram, School, Bus, UKG, Student.