ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Feb 14, 2015, 12:00 IST
ഉദുമ: (www.kasargodvartha.com 14/02/2015) ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദുമ ആറാട്ടുകടവ് കോട്ടപ്പാറയിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ സുഹറ (37) യാണ് മരിച്ചത്.
ഗര്‍ഭ പാത്രത്തിലെ മുഴ നീക്കംചെയ്യുന്നതിനായി ഏതാനും ദിവസം മുമ്പ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം രക്തസ്രാവം ഉണ്ടായതിനെതുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സുഹറയുടെ ഭര്‍ത്താവ് ഉദുമ പടിഞ്ഞാറിലെ അബ്ദുല്‍ ഖാദര്‍ ഒരു വര്‍ഷം മുമ്പ് ഗള്‍ഫില്‍വെച്ച് അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു. പരേതനായ മുഹമ്മദ് കുഞ്ഞി ആഇശാബി ദമ്പതികളുടെ മകളാണ് മരിച്ച സുഹറ.
മക്കള്‍: അബ്ദുല്ല, ആഷിക്, അന്‍സീഫ്. സഹോദരങ്ങള്‍: ഹാരിസ്, റഫീഖ്, അനീസ, സബിദ, സീനത്ത്, ഹാജറ.
ഖബറടക്കം കോട്ടപ്പാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Kasaragod, Kerala, Uduma, died, Obituary, Treatment, Suhara, Kanhangad Private Hospital,
Advertisement: