city-gold-ad-for-blogger

ഉദുമ സ്വദേശിയായ നാവികൻ നടുക്കടലിൽ ഹൃദയാഘാതം മൂലം മരിച്ചു

Photo of the deceased navy officer Prashanth from Uduma.
Photo: Arranged

● തൈബേക് എക്സ്പ്ലോറർ എന്ന കപ്പലിലായിരുന്നു യാത്ര.
● ഭാര്യ ലിജിയെ കമ്പനി അധികൃതർ വിവരമറിയിച്ചു.
● ഉദയമംഗലത്തെ കപ്പൽ ജീവനക്കാരന്റെ മകനാണ്.

ഉദുമ: (KasargodVartha) നടുക്കടലിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഉദുമ സ്വദേശിയായ നാവികൻ കപ്പലിൽ വെച്ച് മരിച്ചു. പാലക്കുന്ന് തിരുവക്കോളിയിൽ താമസിക്കുന്ന തിരുവക്കോളി അങ്കക്കളരി ഹൗസിലെ പ്രശാന്ത് (39) ആണ് മരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മുംബൈയിലെ വില്യംസെൻ കമ്പനിയിലെ പ്രതിനിധികൾ നീലേശ്വരം തൈക്കടപ്പുറത്തെ പ്രശാന്തിന്റെ ഭാര്യ ലിജിയെയാണ് മരണവിവരം അറിയിച്ചത്.

പ്രശാന്ത് ജപ്പാനിൽ നിന്ന് യുഎസ് പോർട്ടിലേക്ക് പോവുകയായിരുന്ന തൈബേക് എക്സ്പ്ലോറർ എന്ന എൽപിജി കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ നടുക്കടലിൽ വെച്ച് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു.

കപ്പൽ ശനിയാഴ്ച തീരത്ത് എത്തുമ്പോൾ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.

ഉദുമ ഉദയമംഗലത്തെ കപ്പൽ ജീവനക്കാരനായിരുന്ന പരേതനായ ചക്ലി കൃഷ്ണന്റെയും സരോജിനിയുടെയും മകനാണ് പ്രശാന്ത്. അൻഷിത, ആഷ്‌മിക എന്നിവരാണ് മക്കൾ. സഹോദരങ്ങൾ: പ്രദിപ് ചക്ലി (മർച്ചന്റ് നേവി), പ്രസീത (ഖത്തർ).

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Prashanth (39), a navy officer from Uduma, passed away on a ship in the middle of the sea due to a heart attack. He was traveling from Japan to the US. His family has been informed, and his body is expected to arrive home on Saturday.

#UdumaDeath, #NavyOfficerPassesAway, #HeartAttack, #SeaTragedy, #KeralaObituary, #MerchantNavy

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia