ഡിവിഷന്‍ സമ്മേളനത്തിന്റെ കത്ത് നല്‍കാനെത്തിയ സിഐടിയു നേതാവ് കുഴഞ്ഞുവീണ് മരിച്ചു
Mar 3, 2018, 10:16 IST
ഉദുമ: (www.kasargodvartha.com 03.03.2018) സിഐടിയു നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കൊപ്പലിലെ പരേതനായ മീത്തല്‍ രാമന്റെ മകന്‍ കെ ഭാസ്‌കരനാണ് (59) മരിച്ചത്. വെള്ളിയാഴ്ച ഉദുമ ദിനേശ് കമ്പനിയിലാണ് സംഭവം. ബീഡിതൊഴിലാളി ഡിവിഷന്‍ സമ്മേളനത്തിന്റെ കത്ത് നല്‍കാനാണ് ഭാസ്‌കരന്‍ ദിനേശ് കമ്പനിയിലെത്തിയത്. കുഴഞ്ഞുവീണ ഭാസ്‌കരനെ ഉടന്‍ ഉദുമ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സിഐടിയു ഉദുമ ഏരിയാ വൈസ് പ്രസിഡന്റ്, ബീഡിതൊഴിലാളി യൂണിയന്‍ ഉദുമ ഡിവിഷന്‍ സെക്രട്ടറി, ഹൊസ്ദുര്‍ഗ് താലൂക്ക്, ജില്ലാ കമ്മിറ്റിയംഗം, വഴിയോര വ്യാപാര സ്വയംതൊഴില്‍ സമിതി (സിഐടിയു) ജില്ലാ വൈസ് പ്രസിഡന്റ്, സിപിഎം കൊപ്പല്‍ ബ്രാഞ്ചംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ദിനേശ് ബീഡി കോട്ടച്ചേരി സഹകരണ സംഘം ഡയറക്ടറാണ്. സിപിഎം മുന്‍ ഉദുമ ലോക്കല്‍ കമ്മിറ്റിയംഗം, കൊപ്പല്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറി, കൊപ്പല്‍ റെഡ് വേള്‍ഡ് മുന്‍ സെക്രട്ടറി എന്നിവയിലും പ്രവര്‍ത്തിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: ശ്രീജ, ശ്രീജിത്ത്, ശ്രീകാന്ത് (ഇരുവരും യുഎഇ). മരുമക്കള്‍: അനില്‍ (എരോല്‍), സരിത (പള്ളിക്കര). അമ്മ: കുഞ്ഞാണി. സഹോദരങ്ങള്‍: ചിരുത, നാരായണി, കുഞ്ഞാത, ഗോപാലന്‍, ലക്ഷ്മി, കുമാരന്‍, അച്ചു (ഇരുവരും യുഇഎ), പരേതയായ യശോദ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uduma, Kasaragod, Kerala, News, Death, Obituary, Uduma K Bhaskaran passes away.
< !- START disable copy paste -->