city-gold-ad-for-blogger

മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി വ്യാപാരിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Anvar Sadath, the deceased expat businessman from Uduma
Photo: Arranged

● ഉദുമ മക്കുന്നോത്തെ അൻവർ സാദാത്ത് ആണ് മരിച്ചത്.
● ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാകാമെന്ന് പ്രാഥമിക നിഗമനം.
● മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

ഉദുമ: (KasargodVartha) മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി വ്യാപാരിയെ അബുദാബിയില്‍ താമസസ്ഥലത്ത്  മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ മക്കുന്നോത്തെ എം.കെ. ഹുസൈൻ - ആയിഷ ദമ്പതികളുടെ മകൻ അൻവർ സാദാത്ത് (49) ആണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെ 7.30-ഓടെയാണ് അൻവർ സാദാത്തിനെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ കൂടെ താമസിക്കുന്നവർ വിളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് നാട്ടിൽ ലഭിച്ച വിവരം.

അടുത്ത മാസം മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ: റയ്ഹാന. മക്കൾ: ആയിഷത്ത് റിസ്‌വാനാ ഷെറിൻ, ഫാത്തിമത്ത് റിസ്‌നാ ഷെറിൻ, മറിയം റിസ്‌വ, നഫീസത്ത് റായിഫ. സഹോദരങ്ങൾ: എം എച്ച് ഹനീഫ, മറിയം, പരേതനായ അബ്ദുല്ലക്കുഞ്ഞി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്ന് ഉദുമ ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

പ്രവാസലോകത്തെ ഇത്തരം മരണങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. വാർത്ത കൂടുതൽ പേരിലേക്ക് എത്തിക്കുക.

Article Summary: Expat businessman from Uduma found dead in Abu Dhabi; was returning for daughter's wedding.

#KeralaExpat #AbuDhabi #Tragedy #Uduma #DeathNews #NRI 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia