city-gold-ad-for-blogger

7 മാസത്തോളമായി അബോധാവസ്ഥയിൽ കഴിഞ്ഞ പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി

Expat Youth Altaf Dies After Remaining in Coma for Seven Months Following Anesthesia Complication during Appendicitis Surgery
Photo: Arranged

● ഉദുമ കുണ്ടോളമ്പാറയിലെ അൽത്താഫ് ആണ് മരിച്ചത്.
● അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് നില വഷളായത്.
● ശ്വാസ, നാഡീ പ്രവർത്തനങ്ങളിൽ തകരാറുകൾ പ്രകടമാവുകയും അതേതുടർന്ന് അബോധാവസ്ഥയിലാകുകയുമായിരുന്നു.
● മംഗളൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
● മംഗളൂരു വിമാനാപകടത്തിൽ മരണപ്പെട്ട മാഹിൻ്റെ മകനാണ് അൽത്താഫ്.

ഉദുമ: (KasargodVartha) അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ബോധം കെടുത്തുന്നതിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ അബോധാവസ്ഥയിലായി ചികിത്സയിലായിരുന്ന യുവാവ് ചികിത്സയ്‌ക്കിടെ മരണത്തിന് കീഴടങ്ങി. 

ഉദുമ കുണ്ടോളമ്പാറയിലെ പരേതനായ കുണ്ടടുക്കം മാഹിൻ - ബീഫാത്വിമ ദമ്പതികളുടെ മകൻ അൽത്താഫ് (31) ആണ് മരിച്ചത്.  

മംഗളൂരു വിമാനാപകടത്തിൽ അൽത്താഫിന്റെ പിതാവ് മാഹിൻ മരിച്ചതോടെ കുടുംബത്തിൻ്റെ താങ്ങായിരുന്ന അൽത്താഫിൻ്റെ മരണം തീരാവേദനയായി മാറിയിരിക്കുകയാണ്,

ദുബൈയിൽ ജോലി ചെയ്തിരുന്ന അൽത്താഫ് ഏഴ് മാസം മുമ്പാണ് നാട്ടിലെത്തിയത്. പിന്നാലെയാണ് വയറുവേദനയ്ക്ക് ചികിത്സ തേടുകയും പരിശോധനയിൽ അപ്പൻഡിസൈറ്റിസ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയ നിശ്ചയിക്കുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ബോധം മറക്കാൻ അനസ്തേഷ്യ കുത്തിവയ്‌പ്പ് നൽകിയതിനു തൊട്ടുപിന്നാലെ അൽത്താഫിന്റെ നില പെട്ടെന്ന് വഷളായി. ശ്വാസ, നാഡീ പ്രവർത്തനങ്ങളിൽ തകരാറുകൾ പ്രകടമാവുകയും അതേതുടർന്ന് അബോധാവസ്ഥയിലാകുകയുമായിരുന്നു.

ഉടൻ തന്നെ അൽത്താഫിനെ മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഐസിയുവിൽ മാസങ്ങളോളം ചികിത്സനടത്തിയെങ്കിലും നില മാറ്റമില്ലാതെ തുടർന്നു. ഏഴ് മാസത്തോളം വെൻ്റിലേറ്ററിൽ ജീവൻ പിടിച്ചിരുത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായില്ല. ഒടുവിൽ ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ അൽത്താഫ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ചുരുങ്ങിയ കാലത്തിനുളളിൽ പിതാവിൻ്റെയും മകന്റെയും രണ്ടു ദുരന്തങ്ങളാണ് കുടുംബം നേരിടേണ്ടി വന്നത് എന്നത്  നാട്ടുകാരെ കണ്ണീരിലാഴ്ത്തി. നാട്ടിലെത്തുന്നതിന് തൊട്ട് മുമ്പ് ജനിച്ച കുട്ടിയടക്കം രണ്ട് പിഞ്ചോമനകളെ അനാഥമാക്കിയാണ് അൽത്താഫ് യാത്രയായത്.
അൽത്താഫിന്റെ മൃതദേഹം രാവിലെ 9.30 മണിയോടെ വൻജനാവലിയുടെ സാന്നിധ്യത്തിൽ ഉദുമ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഭാര്യ: നജില ഉളിയത്തടുക്ക. മക്കൾ: മറിയം നസ്വ, ഹെൽമ നസിയ. സഹോദരങ്ങൾ: ഇർഷാദ് (അധ്യാപകൻ, തച്ചങ്ങാട് ഗവ. ഹൈസ്കൂൾ), ഹസീന, സുഹൈല.

അനസ്തേഷ്യ നൽകിയതിലെ പ്രശ്നത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷിക്കണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അഭിപ്രായം പങ്കുവെക്കുക.

Article Summary: Expat youth Altaf dies after 7 months in coma following anesthesia complication.

#KasaragodTragedy #Altaf #Anesthesia #ExpatDeath #ICU #Udumha

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia