Obitaury | അസുഖത്തെ തുടർന്ന് വിദ്യാർഥിനി മരിച്ചു; കണ്ണീരോടെ വിട നൽകി ഉറ്റവരും സഹപാഠികളും അധ്യാപകരും
● പഠനത്തിലും കലകളിലും മിടുക്കിയായിരുന്നു.
● ഉദുമ ഗവ. എൽ പി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.
● സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു.
ഉദുമ: (KasargodVartha) അസുഖത്തെ തുടർന്ന് വിദ്യാർഥിനി മരിച്ചു. ഉദുമ കൊക്കാലിലെ പഴയ ദിനേശ് ബീഡി കംപനിക്ക് സമീപത്തെ റിജേഷ് - ഗ്രീൻവുഡ്‌സ് സ്കൂൾ അധ്യാപിക സിത്താര ദമ്പതികളുടെ മകൾ കെ സാത് വിക (ഒമ്പത്) ആണ് മരിച്ചത്. ഉദുമ ഗവ. എൽ പി സ്കൂൾ നാലാം തരം വിദ്യാർഥിനിയാണ്.
മൂന്ന് ദിവസം മുമ്പാണ് അസുഖം ബാധിച്ചത്. സുഖം പ്രാപിച്ച് വരുന്നതിനിടയിൽ തിങ്കളാഴ്ച വൈകുന്നേരം ഉദുമ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചു. രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു. പഠനത്തിലും നൃത്തത്തിലും ചിത്രം വരയിലും കഴിവുള്ള സാത് വികയുടെ മരണം കുടുംബത്തിനും നാടിനും നൊമ്പരമായി.
ഉദുമ ഗവ. എൽ പി സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചു. സഹപാഠികളും അധ്യാപകരും കണ്ണീരോടെയാണ് വിട നൽകിയത്. ഉദുമ ഗവ. ഹയർ സെകൻഡറി സ്‌കൂൾ ഒമ്പതാം തരം വിദ്യാർഥി റിത്തുൻ സഹോദരനാണ്.
#studentdeath #kerala #obituary #condolences #localnews #education